Benefits Of Eating Gooseberry in Winter: കാഴ്ച്ചയില്‍ വലിപ്പത്തില്‍ അല്പം ചെറുതാണ് എങ്കിലും ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക. ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും ഇതൊരു മികച്ച മികച്ച മരുന്നാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ് അപാരമാണ്.
വേനല്‍ക്കാലത്ത് മാത്രമല്ല, ലഭ്യമെങ്കില്‍ ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്. കൂടാതെ, ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും വീട്ടില്‍തന്നെ തയാറാക്കാവുന്ന ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.
Also Read: Nitish Kumar: ഇന്ത്യാ സഖ്യത്തിൽ ഒന്നും നടക്കുന്നില്ല, കോൺഗ്രസ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്‍റെ തിരക്കില്‍!! ആരോപണവുമായി നിതീഷ് കുമാര്‍
ശൈത്യകാലത്ത് ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് ഈ സമയത്ത് സാധാരണ ഉണ്ടാകുന്ന ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായകമാണ്.
ശൈത്യകാലത്ത് കഴിയ്ക്കാം നെല്ലിക്ക
ഡിസംബര്‍ എത്താറായി, കാലാവസ്ഥ മാറുകയാണ്, അല്പം മഞ്ഞും ചെറിയ തണുപ്പും തുടങ്ങി. ജലദോഷവും ചുമയും മൂലം ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. ആസ്ത്മ രോഗികൾക്ക് ഈ സീസണിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും. എന്നാൽ, ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ശരിയായ ഭക്ഷണക്രമത്തിലൂടെ സാധിക്കാം. മഞ്ഞുകാലത്ത് നേരിടേണ്ടിവരുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ് നെല്ലിക്ക.
ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക
നെല്ലിക്ക കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ലഭിക്കും. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നതുവഴി മുടിയും ചർമ്മവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാകാന്‍ സഹായകമാണ്. പ്രമേഹത്തെ ചെറുക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും നെല്ലിക്ക ഉത്തമമാണ്.
മഞ്ഞുകാലത്ത് നെല്ലിക്ക എങ്ങിനെ കഴിയ്ക്കുന്നതാണ് ഉത്തമം
മഞ്ഞുകാലത്ത് നെല്ലിക്ക തേനിൽ കലർത്തി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മഞ്ഞുകാലത്ത് ഉണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.