അമ്മയാകണോ വേണ്ടയോ അത് നിങ്ങൾക്ക് തീരുമാനിക്കാം. ഗർഭച്ഛിദ്രം (Facebook Post About Abortion) നടത്താൻ ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ അത് ചെയ്ത് കൊടുക്കാൻ ഒരു ഡോക്ടർക്ക് ഉത്തരവാദിത്തമുണ്ട്. ഗർഭിച്ഛിദ്രം സംബന്ധിച്ച് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട ഫേസ് ബുക്ക് പോസ്റ്റാണ് ഒറ്റ ദിവസം കൊണ്ട്  സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങൾ മുൻനിർത്തി ഒരു സ്ത്രീ (Women) ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ് -ഇതാണ്  വനിതാ ശിശുക്ഷേമ വകുപ്പിൻറെ പോസ്റ്റ്.


ALSO READ: Soap Allergy: സോപ്പ് മൂലം ഉണ്ടാകുന്ന അലർജി എങ്ങനെ പ്രതിരോധിക്കാം? ചികിത്സകൾ എന്തൊക്കെ?


അമ്മയാകണോ എന്ന് ഡയലോഗ് ബോക്സിൽ പ്രഗ്നൻസി ടെസ്റ്റിങ്ങ് ചിത്രവുമായാണ് പോസ്റ്റർ. ഇനി വേണ്ട വിട്ടു വീഴ്ച എന്ന ഹാഷ്ടടാഗിലിറങ്ങിയ (Hashtag) പോസ്റ്റ് ഫേസ്ബുക്കിലിട്ട് നാല് മണിക്കൂറിനുള്ളിൽ നാലായിരും ലൈക്കുകളും എണ്ണായിരത്തോളം കമൻറുകളുമാണെത്തിയ്ത്. ആയിരക്കണിക്കിന് പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.


ALSO READ: Eye Health: ഈ വേനൽക്കാലത്ത് സൂര്യനിൽ നിന്നും കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?



ചരിത്രമെന്നാണ് പോസ്റ്റിന് താഴെ വന്ന പല കമൻറുകളും. കുഞ്ഞിന്റെ ജീവനും വിലയുള്ളതാണ് അബോർഷൻ പ്രോത്സാഹിപ്പിക്കുന്ന പല രാജ്യങ്ങളുടെയും അവസ്ഥ ഇന്ന് വളരെ മോശമാണ് എന്നടക്കം കമൻറുകളും പോസ്റ്റിനുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ അന്നിങ്ങനെ കരുതിയിരുന്നെങ്കിൽ നിങ്ങളീ പോസ്റ്റിടാൻ ഉണ്ടാവുമായിരുന്നില്ലെന്നും ചിലർ കമൻറിട്ടു.


ALSO READ : Moto G100 അവതരിപ്പിച്ചു; ഇന്ത്യയിൽ എന്നെത്തും? സവിശേഷതകൾ എന്തൊക്കെ?


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.