COVID വ്യാപനത്തെത്തുടര്‍ന്ന് മിക്ക കമ്പനികളും പ്രത്യേകിച്ച് IT Companies,തങ്ങളുടെ സ്റ്റാഫിന്  വീട്ടിലിരുന്ന്  ജോലി ചെയ്യുവാനുള്ള അവസരം  (Work from Home) നല്കിയിരിയ്ക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Work form Home ലഭിച്ചതിലൂടെ ഓഫീസിലേയ്ക്കുള്ള യാത്രയും സമയ ലാഭവും ലഭിക്കുന്നുണ്ട് എങ്കിലും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങങ്ങളും നിരവാധിയാണ് എന്നാണ്   പഠനങ്ങള്‍ പറയുന്നത്...


ഒന്നാമതായി ജോലി വീട്ടില്‍ തന്നെ ആയതിനാല്‍ മിക്കവരും മടി പിടിച്ചുള്ള ജീവിതരീതികളിലേക്ക് കടന്നിട്ടുണ്ട്. ഇത് തീര്‍ത്തും അനാരോഗ്യകരമായ ഒരു പ്രവണതയാണ്. ദഹനപ്രശ്‌നം, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും ഈ രീതി വഴിയൊരുക്കും.  ഈ അവസ്ഥയെ  മറി കടക്കാന്‍ Work form Home അവസരത്തില്‍  ശരിയായ വ്യായാമം  പതിവാക്കുക.


രണ്ടാമതായി  ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുമ്പോള്‍  ഇരിപ്പിന്‍റെ  രീതി ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.  കാരണം, സുഖപ്രദമായ രീതിയില്‍  ഇരുന്ന്‍  ജോലി ചെയ്തില്ല എങ്കില്‍  അത് ശാരീരിക അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കും.  അതായത്,  നടുവേദന, കഴുത്തുവേദന,  ദഹനപ്രശ്‌നങ്ങള്‍,  ഇടയ്ക്കിടെയുള്ള തലവേദന മുതലായവ. പരിഹാരമായി തുടര്‍ച്ചയായി  മണിക്കൂറുകളോളം ഇരിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഇടവേളകളെടുത്ത് ഒന്ന് നടക്കുകയോ, പടികള്‍ കയറിയിറങ്ങുകയോ ചെയ്യാം. ഇരിക്കുമ്പൂല്‍ കുനിഞ്ഞോ, വളഞ്ഞോ ഇരിക്കാതിരിക്കാനും ശ്രദ്ധിക്കണം.  


മൂന്നാമതായി വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുമ്പോള്‍  മിക്കവര്‍ക്കും വളരെ എളുപ്പത്തില്‍ വിരസത തോന്നാം. ഇതിനെ മറികടക്കാന്‍ പലരും ലഘു ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. എപ്പോഴും എന്തെങ്കിലും 'സ്‌നാക്‌സ്' കഴിച്ചുകൊണ്ടേയിരിക്കും. ഇത് അത്ര ആരോഗ്യകരമായ ശീലമല്ലെന്ന് മനസിലാക്കുക.


നാലാമതായി  ജോലി വീട്ടില്‍ തന്നെ ആയതോടെ മിക്കവരുടെയും ജീവിതരീതികളില്‍ മാറ്റം വന്നിട്ടുണ്ട് . അതില്‍  പ്രധാനമാണ് ഉറക്കം. തീര്‍ച്ചയായും ഉറക്കസമയം ക്രമീകരിച്ചേ പറ്റൂ.


അഞ്ചാമതായിബ് ഏറ്റവും പ്രധാനപ്പെട്ട  വിഷയം.  മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാകുമ്പോള്‍  നമ്മള്‍ അധികം ആളുകളെ കാണുന്നില്ല.  സുഹൃത്തുക്കളേയോ പ്രിയപ്പെട്ടവരേയോ കാണുകയോ അവരോടൊപ്പം സമയം ചിലവിടുകയോ ചെയ്യുന്നില്ല. ഇത് ക്രമേണ മാനസിക സമ്മര്‍ദ്ദത്തിലേക്ക് എത്തിയ്ക്കാന്‍ സാധ്യതയുണ്ട്.


ഇതില്‍ നിന്നും മറികടക്കാന്‍  ഒഴിവുസമയങ്ങളില്‍ ഇഷ്ടമുള്ളവരെയെല്ലാം ഓണ്‍ലൈനായി ബന്ധപ്പെടാന്‍ ശ്രമിക്കണം. ഫോണ്‍ ചെയ്ത്  സംസാരിക്കാം, വീഡിയോ കോള്‍ ചെയ്യാം, മെയിലിലൂടെയോ ചാറ്റിലൂടെയോ ബന്ധപ്പെടാം. എപ്പോഴും പ്രിയപ്പെട്ടവരുമായുള്ള നമ്മുടെ  സൗഹൃദം  ഊഷ്മളമായി   സൂക്ഷിക്കുക.....