ലോകാരോഗ്യ ദിനം 2023: ഏപ്രിൽ ഏഴ് ലോക ആരോ​ഗ്യ ദിനമായി ആചരിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആഗോള ആരോഗ്യത്തിന്റെ പ്രാധാന്യത്തിലേക്ക് ലോകമെമ്പാടുമുള്ള ആളുകളുടെയും സംഘടനകളുടെയും ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന വർഷം തോറും ലോക ആരോ​ഗ്യ ദിനം ആചരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

1948-ൽ ലോകാരോഗ്യ സംഘടന സ്ഥാപിതമായതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഏപ്രിൽ ഏഴിന് ലോക ആരോ​ഗ്യ ദിനം ആചരിക്കുന്നു. മാനസികാരോഗ്യം മുതൽ ഇൻഷുറൻസ് വരെയുള്ള വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി ലോകാരോ​ഗ്യ സംഘടന ഈ സമയം വെൽനസ്, മെഡിക്കൽ എന്നിവ സംബന്ധിച്ച പ്രമേയവും വ്യക്തമാക്കുന്നു.


ലോക ആരോ​ഗ്യ ദിനം: ചരിത്രം


ലോക ആരോ​ഗ്യ ദിനം എന്ന ആശയം ആദ്യമായി നിർദ്ദേശിച്ചത് 1948-ൽ ലോകാരോഗ്യ സംഘടനയുടെ ഭരണ സമിതിയാണ്. ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മാത്രം പുതിയതും സ്വതന്ത്രവുമായ ഒരു സംഘടന സൃഷ്ടിക്കുന്നതിനുള്ള ഒരു നിർദ്ദേശം പാസാക്കി. 61 രാജ്യങ്ങൾ 1948 ഏപ്രിൽ ഏഴിന് കരാറിൽ ഒപ്പുവച്ചു. ആദ്യത്തെ ലോക ആരോ​ഗ്യ ദിനം 1949 ജൂലൈ 22ന് ആചരിച്ചു. എന്നാൽ, കൂടുതൽ വിദ്യാർഥി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ലോക ആരോ​ഗ്യ ദിനം പിന്നീട് ഏപ്രിൽ ഏഴിലേക്ക് മാറ്റി.


ALSO READ: Weight Loss In Summer: വേനൽക്കാലത്ത് ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം; അമിതഭാരം തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


ലോകാരോഗ്യ ദിനം: പ്രാധാന്യം


ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികവും വൈകാരികവുമായ ക്ഷേമത്തെക്കുറിച്ചും മൂല്യവും അവബോധവും സൃഷ്ടിക്കുക എന്നതാണ് ലോക ആരോ​ഗ്യ ദിനത്തിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ലോകാരോഗ്യ ദിനാചരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യമാണ്.


ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോക ക്ഷയരോഗ ദിനം, ലോക രോഗപ്രതിരോധ വാരം, ലോക പുകയില വിരുദ്ധ ദിനം, ലോക എയ്ഡ്‌സ് ദിനം, ലോക മലേറിയ ദിനം, ലോക രക്തദാതാക്കളുടെ ദിനം, ലോക ആന്റിമൈക്രോബയൽ ദിനം എന്നിവയുൾപ്പെടെ 11 ആരോഗ്യ കാമ്പെയ്‌നുകൾ ലോകാരോഗ്യ സംഘടന നടത്തുന്നുണ്ട്.


ലോകാരോഗ്യ ദിനം: ആചരിക്കുന്ന രീതികൾ


ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന നിരവധി അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വർഷവും ലോക ആരോ​ഗ്യ ദിനത്തിൽ ഒരു പ്രമേയം തീരുമാനിക്കപ്പെടുന്നു. ഈ ദിനം ആചരിക്കുന്നത് ആ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും. യുവതലമുറയിൽ നല്ല ആരോഗ്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി, സ്കൂളുകളിലും കോളേജുകളിലും സെമിനാറുകൾ, ശിൽപശാലകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. മെച്ചപ്പെട്ട പൊതുജനാരോഗ്യം കൈവരിച്ചതിന്റെ 75 വർഷം ആഘോഷിക്കുന്നതിനായി, ലോകാരോ​ഗ്യ സംഘടന 'എല്ലാവർക്കും ആരോഗ്യം' എന്ന പ്രമേയം തന്നെ നിലനിർത്താൻ തീരുമാനിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.