ലോക വൃക്ക ദിനമായ ഇന്ന് വൃക്കകളുടെ ആരോ​ഗ്യത്തിന് എന്തെല്ലാം ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കണം. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി (ISN), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷൻസ് - വേൾഡ് കിഡ്‌നി അലയൻസ് (IFKF-WKA) എന്നിവയുടെ സംയുക്ത ശ്രമമാണിത്. 2006 മുതൽ എല്ലാ വർഷവും ഈ ദിനം ആചരിച്ചുവരുന്നു. വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ഈ ദിനം ആചരിക്കുന്നത്. വൃക്കകളുടെ ആരോ​ഗ്യത്തിന് എന്തെല്ലാം കഴിക്കണം, കഴിക്കാൻ പാടില്ല എന്ന് അറിയേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് വൃക്കയുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാൻ വളരെ പ്രധാനമാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാണെങ്കിൽ പഴങ്ങൾ, ജ്യൂസുകൾ, ഡ്രൈ ഫ്രൂട്ട്സ്, ഫോസ്ഫറസ് അടങ്ങിയവ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണത്തിൽ ചേർക്കുന്ന ഉപ്പിന്റെ അളവിൽ വരെ ശ്രദ്ധിക്കേണ്ടതുണ്ട്. വൃക്കരോ​ഗികൾ ഭക്ഷണത്തിൽ ഉപ്പ് വളരെ കുറച്ച് മാത്രമെ ഉപയോ​ഗിക്കാവൂ. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങൾ മൂലവും വൃക്ക തകരാർ സംഭവിക്കാം. ഇവ നിയന്ത്രിക്കുന്നത് വൃക്കകൾ ആരോഗ്യകരമായി നിലനിർത്തുന്നതിന് വളരെയധികം സഹായിക്കും. 


Also Read: World Kidney Day 2023: ആരോ​ഗ്യത്തോടെ സംരക്ഷിക്കാം വൃക്കകളെ, ഇന്ന് ലോക വൃക്ക ദിനം; ചരിത്രം പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം


 


രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുകയും മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് അത് പുറന്തള്ളുകയും ചെയ്യുന്ന വളരെ നിർണായകമായ പ്രവർത്തനമാണ് വൃക്കകൾ നിർവഹിക്കുന്നത്. ഇലക്ട്രോലൈറ്റുകളും മറ്റ് ദ്രാവകങ്ങളും സന്തുലിതമാക്കാനും അവ സഹായിക്കുന്നു. ക്രോണിക് കിഡ്‌നി ഡിസീസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ വന്നുകഴിയുമ്പോൾ വൃക്കകളുടെ ഈ പ്രവർത്തനങ്ങൾ തകരാറിലാകുന്നു. പച്ച ഇലക്കറികൾ, മധുരക്കിഴങ്ങ്, സരസഫലങ്ങൾ, ആപ്പിൾ, കൊഴുപ്പുള്ള മത്സ്യം എന്നിവയെല്ലാം വൃക്കയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. അതേസമയം പയർവർഗ്ഗങ്ങൾ, പരിപ്പ്, പാലുൽപ്പന്നങ്ങൾ, പാക്കേജ് ചെയ്ത ഉൽപ്പന്നങ്ങൾ, ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ വൃക്കരോഗികൾ ഒഴിവാക്കണം.


നാം കഴിക്കുന്നതെന്തും നമ്മുടെ വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയോ മോശമാക്കുകയോ ചെയ്യുന്നവയാണ്. എന്നാൽ ശരിയായ ഭക്ഷണങ്ങൾ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ തടയാനും അത് ചികിത്സിക്കുന്നതിനും, വൃക്കയുടെ ആരോ​ഗ്യം നിലനിർത്തുന്നതിനും നമ്മുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപ്പും വെള്ളവും പുറന്തള്ളുന്നതിനും രക്തസമ്മർദ്ദം നിലനിർത്തുന്നതിനും ആസിഡ് ബേസ് ബാലൻസ് ചെയ്യുന്നതിനും വൃക്കയ്ക്ക് പങ്കുണ്ട്. അതിനാൽ വൃക്കരോഗം മുകളിലെ പ്രവർത്തനത്തിലെ ഘട്ടങ്ങളെ ബാധിക്കും. വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കുന്ന ഭക്ഷണക്രമം നിങ്ങളുടെ വൃക്കകളെ കൂടുതൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.


ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിലും നീക്കം ചെയ്യുന്നതിലും നിർണായക പങ്ക് വഹിക്കുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ രോഗബാധിതരാകുകയോ ചെയ്യുമ്പോൾ, അവയ്ക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. ഇത് ശരീരത്തിൽ വിഷാംശങ്ങളും പാഴ്‌വസ്തുക്കളും അടിഞ്ഞുകൂടാൻ കാരണമാകുന്നു.അതിനാൽ, വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.


ഉപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കുക. സോഡിയം (ഉപ്പ്) കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തെ ബാധിക്കും എപ്പോഴും പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. പുതുതായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക, ശീതീകരിച്ചതും ടിന്നിലടച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. വൃക്കകളുടെ പ്രവർത്തനം ശരിയായ നിലയിൽ അല്ലെങ്കിൽ പൊട്ടാസ്യം (ചില പഴങ്ങൾ, പഴച്ചാറുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്), ഫോസ്ഫറസ് എന്നിവ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. പരിമിതമായ അളവിൽ മാത്രം പ്രോട്ടീനും കഴിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.