World Thyroid Day 2022: ലോക തൈറോയിഡ് ദിനം; തൈറോയ്ഡ് രോഗം ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
ഹൈപോതൈറോയ്ഡിസം പലപ്പോഴും ഭാരം കുറയാനും, ഹൃദയമിടിപ്പ് കൂടാനും, ഉത്കണ്ഠ വർധിക്കാനും ഒക്കെ കാരണമാകും
തൈറോയ്ഡ് ഗ്ലാൻഡിന് ശരിയായ അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ ഉണ്ടാകുന്ന നിരവധി രോഗങ്ങളെയാണ് തൈറോയ്ഡ് രോഗമെന്ന് അറിയപ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്ലാൻഡാണ്. നമ്മുടെ ശരീരം പെട്ടെന്ന് തന്നെ ഊർജ്ജം ഉപയോഗിച്ച് തീർക്കുകയാണെങ്കിൽ തൈറോയ്ഡ് ഗ്ലാൻഡ് അളവിൽ കൂടുതൽ ഹോർമോൺ ഉത്പാദിപ്പിക്കും. ഇതിനെയാണ് ഹൈപ്പർതൈറോയ്ഡിസമെന്ന് വിളിക്കുന്നത്.
ഇത് പലപ്പോഴും ഭാരം കുറയാനും, ഹൃദയമിടിപ്പ് കൂടാനും, ഉത്കണ്ഠ വർധിക്കാനും ഒക്കെ കാരണമാകും. എന്നാൽ ചിലരിൽ തൈറോയ്ഡ് ഗ്ലാൻഡ് വളരെ കുറച്ച് ഹോർമോണുകൾ മാത്രമായിരിക്കും ഉത്പാദിപ്പിക്കുക. ഈ അവസ്ഥയെ ഹൈപോതൈറോയ്ഡിസം എന്ന് വിളിക്കും. ഈ രോഗാവസ്ഥയിൽ ക്ഷീണം, ഭാരം കൂടുക, തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയുണ്ടാകും. എന്നാൽ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയും.
ALSO READ: Health Tips: പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി!
ഹൈപോതൈറോയ്ഡിസം
ക്രൂസിഫറസ് പച്ചക്കറികൾ
കാബ്ബേജിന്റെ ഗണത്തിൽപ്പെടുന്ന പച്ചക്കറികളെയാണ് ക്രൂസിഫറസ് പച്ചക്കറികളെന്ന് അറിയപ്പെടുന്നത്. കാബേജ്, ബോക് ചോയ്, കാലെ, മുളകൾ, ബ്രോക്കോളി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഈ പച്ചക്കറികൾ തൈറോയ്ഡ് ഗ്രന്ഥിക്ക് അയഡിൻ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ഗ്രന്ഥിയുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ
ശരീരത്തിൽ തൈറോയ്ഡ് ഹോർമോണും തൈറോയ്ഡ് ഹോർമോൺ ശരിയായി ഉത്പാദിപ്പിക്കാനുള്ള മരുന്നുകളും ആഗിരണം ചെയ്യുന്നതിനെ കൊഴുപ്പുകൾ തടസ്സപ്പെടുത്തുന്നു. ഇത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുകയും ഹൈപ്പോതൈറോയിഡിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഫൈബർ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ
ഹൈപോതൈറോയ്ഡിസം ഉള്ളവർ ഫൈബർ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ആരോഗ്യത്തെ ബാധിക്കും.
പഞ്ചസാര
പഞ്ചസാരയിൽ യാതൊരുവിധ പോഷക ഗുണങ്ങളും അടങ്ങിയിട്ടില്ല. പക്ഷെ ഇവ ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ വേഗത കുറയ്ക്കും. കൂടാതെ ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. ശരീരഭാരം വർധിച്ചാൽ അത് ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രശ്‍നങ്ങൾ വർധിപ്പിക്കും.
ഹൈപ്പർതൈറോയിഡിസം
അയോഡിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ
അയോഡിൻ തൈറോയിഡ് ഗ്ലാൻഡിന്റെ പ്രവർത്തനം വർധിപ്പിക്കും. സീവീഡ്, കെൽപ്പ്, അയോഡൈസ്ഡ് ഉപ്പ് എന്നിവ കഴിക്കുന്നത് ശരീരത്തിലെ അയോഡിന്റെ അളവ് കൂട്ടുകയും ഹൈപ്പർതൈറോയിഡിസത്തിന്റെ പ്രശ്‍നങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
കഫീൻ
കാപ്പീ, കഫീൻ അടങ്ങിയിട്ടുള്ള മറ്റ് ഉത്പന്നങ്ങൾ എന്നിവ കഴിക്കുന്നത് ഹൈപ്പർതൈറോയിഡിസത്തിന്റെ പ്രശ്‍നങ്ങൾ വർധിപ്പിക്കും.
ആൽക്കഹോൾ
മദ്യം കഴിക്കുന്നത് ഊർജ്ജം കുറയ്ക്കുകയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഹൈപ്പർതൈറോയിഡിസം ഉള്ള രോഗികളിൽ മദ്യപാനം ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...