കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ നിത്യോപക സാധനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒന്നാണ് മാസ്ക്. സാധാരണ വസ്ത്രങ്ങളിൽ ഒന്നായി മാറിയ ഫെയ്സ് മാസ്ക്കുകള്‍ ഫാഷന്‍ ട്രെന്‍ഡായി മാറുകായും ചെയ്തു.  ലോകമെമ്പാടും കോവിഡ് മഹാമാരി ഭീതി പരത്തിയതോടെ മാസ്കുക്കള്‍ അത്യാവശ്യ വസ്തുക്കളില്‍ ഒന്നായി മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ധൃതി വേണ്ട; റഷ്യയുടെ വാക്സിന്‍ ഉടന്‍ ഇന്ത്യയിലേക്കില്ല


വിവിധ തുണിത്തരങ്ങളില്‍ തയാറാക്കിയ മാസ്ക്കുകള്‍, സ്വന്തം മുഖം പ്രിൻറ് ചെയ്ത് മാസ്ക്കുകള്‍, എന്നിങ്ങനെ വിവിധ തരത്തില്‍ മാസ്ക്കുകള്‍ വിപണിയിലെത്തി. എന്തിനധികം, സ്വര്‍ണ്ണവും മുത്തും ഒക്കെ പതിപ്പിച്ച മാസ്ക്കുകള്‍ വരെ നമ്മൾ കണ്ടു. ഇപ്പോഴിതാ, 1.5 മില്ല്യന്‍ ഡോളര്‍  (11,22,26,250 ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന ഒരു മാസ്ക്കാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 


കുറിപ്പടി നിര്‍ബന്ധമില്ല; ഇനി ആര്‍ക്കും സ്വകാര്യ ലാബുകളില്‍ COVID 19 പരിശോധന നടത്താം


ഇസ്രായേലിലെ ഒരു സ്വര്‍ണ വ്യാപാരിയാണ് മാസ്ക്ക് തയാറാക്കി കൊണ്ടിരിക്കുന്നത്. 18 കാരറ്റ് വൈറ്റ് ഗോള്‍ഡും വെള്ളയും കറുപ്പും ഡയമണ്ടുകളും ഉപയോഗിച്ചാണ് ജ്വല്ലറി കമ്പനിയായ Yvel ഈ കസ്റ്റമൈസ്ഡ് മാസ്ക്കിന്റെ നിര്‍മ്മാണം.ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാസ്ക് എന്ന ടാഗോട് കൂടിയാണ് കമ്പനി മാസ്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.. അര പൗണ്ടോളമാണ് ഈ ആഡംബര മാസ്ക്കിന്റെ ഭാരം. 


102 ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്!


അതുകൊണ്ടുതന്നെ തന്നെ സ്ഥിരമായി ഈ മാസ്ക് ധരിക്കുന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  തന്റെ അമൂല്യ വസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കുന്നതിനായി ഒരു ചൈനീസ് ശതകോടീശ്വരനാണ് ഈ മാസ്ക് തയാറാക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ മാസ്ക്ക് ഉണ്ടാക്കി നൽകണമെന്നാണ് അദ്ദേഹം കമ്പനിയെ അറിയിച്ചിരിക്കുന്നത്. 3600 വെള്ളയും കറുപ്പും ഡയമണ്ടുകളാണ് ഈ മാസ്ക്ക് തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 


പതഞ്‌ജലി ദിവ്യകൊറോണ; ബാബ രാംദേവിനെതിരെ എഫ്ഐആർ!!!


കൂടാതെ ഏറ്റവും കൂടിയ N99 ഫിൽറ്ററുകളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 1.5 മില്യൺ ഡോളർ (ഏകദേശം പത്ത് കോടിക്ക് മുകളിൽ) ആണ് വില. .വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ തൊഴിലാളികൾക്ക് ജോലി നൽകാൻ ഈ മാസ്ക്കിന്റെ നിര്‍മ്മാണം കൊണ്ട് കഴിഞ്ഞു എന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് Yvel-ന്റെ ഉടമയും ഡിസൈനറുമായ ഐസക്ക് ലേവി പറഞ്ഞു. 


കൊറോണ വാക്സിന്‍: മരണം സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് അവഗണിച്ച ഇന്ത്യന്‍ വംശജന്‍!!


സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ തെരഞ്ഞെടുത്ത 25 വിദഗ്തരാണ് പല ഷിഫ്റ്റുകളിലായി മാസ്ക്കിന്റെ പണിപുരയിലുള്ളതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ അവരിത് പൂർത്തിയാക്കുംമെന്നും ഐസക്ക് ലേവി പറഞ്ഞു.അതേസമയം, ഇതാദ്യമായല്ല സ്വർണ്ണവും ഡയമണ്ട് ഉപയോഗിച്ചുള്ള മാസ്ക് Yvel നിർമ്മിക്കുന്നത്. പൂനെ സ്വദേശിയ്ക്ക് വേണ്ടി മൂന്നുലക്ഷത്തോളം വിലമതിക്കുന്ന ഒരു മാസ്ക് മാസങ്ങള്‍ക്ക് മുമ്പ് നിർമ്മിച്ചു നല്‍കിയതായി ലേവി പറഞ്ഞു.