ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ ഏറെ മികച്ച ഒന്നാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താനും മൃദുലത നല്‍കാനും നല്ലതാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയസ്സാവുന്നതോടെ ചര്‍മ്മത്തില്‍ പാടുകളും കുത്തുകളും ചുളിവുകളും ഉണ്ടാവുന്നു. മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. 


കറ്റാര്‍ വാഴ പേസ്റ്റ് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.


സൂര്യാഘാതം മൂലം ശരീരത്തില്‍ ഉണ്ടാവുന്ന സണ്‍ബേണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. മൃതകോശങ്ങള്‍ അകറ്റി ചര്‍മ്മത്തിനത് പുതുജീവന്‍ നല്‍കുന്നു.


കറ്റാര്‍ വാഴ ഉപയോഗിക്കേണ്ട വിധം ശ്രദ്ധിക്കേണ്ടതാണ്. കറ്റാര്‍ വാഴയുടെ ഇല എടുത്ത് നെടുകേ പിളര്‍ന്ന് 15 മിനിട്ടോളം ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അതിനു ശേഷം ഇത് മഞ്ഞ നിറത്തിലാവുമ്ബോള്‍ എടുത്ത് മുറിച്ച്‌ അതിലുള്ള ജെല്‍ മുഴുവനായി എടുക്കണം.


എടുത്ത ശേഷം തണുത്ത സ്ഥലത്ത് വായു കടക്കാത്ത രീതിയില്‍ നല്ലതു പോലെ അടച്ച്‌ സൂക്ഷിക്കണം.
കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍, റോസ് വാട്ടര്‍ ഒരു ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ആവശ്യമായി വേണ്ട സാധനങ്ങള്‍. ഇവ രണ്ടും കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം. 20 മിനിട്ട് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.


മുള്‍ട്ടാണി മിട്ടി കറ്റാര്‍ വാഴ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് പാലിലോ റോസ് വാട്ടറിലോ മിക്സ് ചെയ്ത് തേച്ച്‌ ഫേസ് പാക്ക് തയ്യാറാക്കാം. ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച്‌ പിടിപ്പിക്കാം.ഇതിനു ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്