കൊറോണയുണ്ടോ എന്നറിയാന്‍ ദ്രുതപരിശോധന. പത്ത് മുതല്‍ 30 മിനിറ്റിനുള്ളില്‍ ഇതിന്‍റെ ഫലമറിയാനാകും. ഒരു ദിവസം ഒന്നിലധികം പേരെ പരിശോധിക്കാനും ഫലമറിയാനും സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമൂഹവ്യാപനം പെട്ടന്ന് തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. എന്നാല്‍, വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ക്ക് ശേഷമേ ഫലമറിയാന്‍ സാധിക്കൂ.


കിറ്റ്‌ ഉണ്ടെങ്കില്‍ അനുമതിയുള്ള സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താം ഇതിനായി അതിസുരക്ഷാ ലാബിന്‍റെ ആവശ്യമില്ല. ഡങ്കിപ്പനി, നിപാ വൈറസ് എന്നിവ വ്യാപകമായ സമയങ്ങളില്‍ ഈ പരിശോധന രീതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. 


എന്നാല്‍, നിരവധി രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ പരിശോധന രീതിയ്ക്ക് ആവശ്യമായ കിറ്റുകള്‍ ലഭിക്കാനില്ല എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 


ഗര്‍ഭ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം വഴിയാണ് ഇതിനായുള്ള രക്ത പരിശോധന നടത്തുക. രക്തമൊഴിച്ച് നിശ്ചിത സമയത്തിനകം ഫലമറിയാനാകും. കൊറോണ വൈറസ് ബാധിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികളാണ് ഇതിലൂടെ തിരിച്ചറിയാനാകുക. 


ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് ICMRന്‍റെ അനുമതിയുള്ള സര്‍ക്കാര്‍ സ്വകാര്യ ലാബുകള്‍ക്ക് ഈ പരിശോധന നടത്താനാകും. 


വിദേശത്ത് നിന്നുമെത്തിയവര്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര ശ്വാസകോശ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ എന്നിവരാണ് ഈ പരിശോധന നടത്തേണ്ടത്.