COVID-19 പകർച്ചവ്യാധികൾക്കിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുട നീളം ഹാൻഡ് സാനിറ്റൈസറുകളെക്കുറിച്ചുള്ള വ്യാജ വാർത്തകളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററിലും വാട്ട്‌സ്ആപ്പിലും വൈറലാകുന്ന ഏറ്റവും പുതിയ പ്രചാരണങ്ങള്‍ പ്രകാരം സാനിറ്റൈസർ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പേരിലാണ് ഇങ്ങനെയൊരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  


എന്നാല്‍, വൈറലായ ചിത്രങ്ങളും കുറിപ്പുകളും ആസ്പദമാക്കി നടത്തിയ പരിശോധനയില്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തി. വസ്തുതാപരമായി തെറ്റായ അവകാശവാദത്തിലേക്ക് കൂടുതൽ വായനക്കാരെ ആകർഷിക്കുന്നതിനായി ഡോ. ഹർഷ് വർധന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നു. 


ശബരിമല നട മെയ് 31ന് തുറക്കും, ഭക്തർക്ക് പ്രവേശനമില്ല


എന്നാല്‍, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഹാന്‍ഡ്‌ സാനിറ്റൈസർ ക്യാന്‍സറിനു കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ വൈറലായതോടെ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറി രംഗത്തെത്തുകായും വാര്‍ത്തകള്‍ നിഷേധിക്കുകയുമായിരുന്നു. 


എന്നാല്‍, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 


സാനിറ്റൈസറുകൾ ഉപയോഗിക്കാം അല്ലെങ്കിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം - കാരണം ഇവ രണ്ടും COVID-19 അണുബാധ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണ് -അദ്ദേഹം പറഞ്ഞു.