ശബരിമല നട മെയ് 31ന് തുറക്കും, ഭക്തർക്ക് പ്രവേശനമില്ല...

പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. 

Last Updated : May 29, 2020, 05:22 PM IST
  • 1.6.2020ന് ആണ് പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.
ശബരിമല നട മെയ് 31ന് തുറക്കും, ഭക്തർക്ക് പ്രവേശനമില്ല...

പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. 

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി  ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.

1.6.2020ന് ആണ്  ശബരിമല പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് പുലർച്ചെ 5 മണിക്ക് നടതുറക്കും. തുടർന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.

മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണം... 

 

അതേ സമയം കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും  ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.

തിരുനട ജൂൺ1 ന് രാത്രി 7.30 ന്  ഹരിവരാസനം പാടി അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിഥുന മാസ പൂജകൾക്കായി  ജൂൺ 14ന് വൈകുന്നേരം തുറക്കും.

Trending News