കൌമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം. കൃത്യമായ ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പാകാമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ ചെറുപ്രായത്തില്‍ തന്നെ കേള്‍വിശക്തി നഷ്ടമായേക്കുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെവിയിലെ അഴുക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ഇയര്‍ ബഡ്സ് മുതല്‍ ഉയര്‍ന്ന ശബ്ദത്തില്‍ സ്ഥിരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വരെ കേള്‍വിശക്തിക്ക് അപകടകരമാണ്. നൈറ്റ് ക്ലബ്ബുകളിലെ ഉയര്‍ന്ന ശബ്ദവും റോക്ക്, സംഗീത വിരുന്നുകളും കേള്‍വിശക്തിയെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചെവിക്കുള്ളില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം ഒരു മുന്നറിയിപ്പാണെന്നും ഇവര്‍ പറയുന്നു. ചെവിയില്‍ പ്രത്യേക തരം ഇരമ്പലും വിസില്‍ ശബ്ദവുമൊക്കെയായി പലരിലും പല തരത്തിലായിരിക്കും ഇതുണ്ടാകുക. 


കൌമാരപ്രായക്കാര്‍ക്കിടയില്‍ ഇത് വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഡിജെ പാര്‍ട്ടികളും കൂടിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതുമൊക്കെ 30-40 വയസിനകം കേള്‍വിശക്തി നഷ്ടപ്പെടാന്‍ സാഹചര്യമൊരുക്കും. 11 നും 17 നും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.