മരിച്ച ആളുകളിലെ തലച്ചോറ് പുനരുജ്ജീവിപ്പിച്ച് തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള പുതിയ പദ്ധതിയ്ക്ക് ആരോഗ്യ സംരക്ഷകരുടെ അനുമതി. ബയോടെക് കമ്പനിയായ റെവിത ലൈഫ് സയന്‍സ് ആന്‍ഡ്‌ ബയോക്വാര്‍ക്കില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ഹിമാന്‍ശു ബന്‍സലിന് മസ്തിഷ്കത്തിന്‍റെ പരുക്ക് മൂലം മരിച്ച 20 പേരെ പരിശോധിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള പദ്ധതിയില്‍ നൈതിക അനുമതി ലഭിച്ചെന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട്‌ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ശാസ്ത്രജ്ഞർ പല ചികിത്സകളെ സംയോജനം ചെയ്താണ് തങ്ങളുടെ പരീക്ഷണം നടത്തുന്നത്. അതില്‍ മസ്തിഷ്കത്തില്‍ സ്റ്റെം സെല്ലുകളെ ഇന്‍ജക്റ്റ് ചെയ്യുന്നതും,ലേസറിന്‍റെ ഉപയോഗവും കൂടാതെ നാഡി സ്റ്റിമുലേഷന്‍ വിദ്യകളും പരീക്ഷിക്കും. 



പരീക്ഷണത്തില്‍ പങ്കെടുക്കുന്ന 20 പേരും മരണം ഉറപ്പാക്കിയവരാണ്, ലൈഫ് സപ്പോര്‍ട്ട് അപ്പ് ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ബ്രെയിൻ ഇമേജിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ മാസങ്ങളോളം ഇവരെ നീരിക്ഷിക്കുക വഴി പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ എന്നത് ശ്രദ്ധിക്കും.