കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നുള്ള അന്താരാഷ്ട്ര ചാർട്ടേഡ് വിമാനത്തിലെത്തി കോവിഡ് പോസിറ്റീവായ 13 പേർ ചാടിപ്പോയി. ഒമ്പത് പേർ വിമാനത്താവളത്തിൽ നിന്നും 4 പേർ ആശുപത്രിയിൽ നിന്നുമാണ് രക്ഷപ്പെട്ടത്. എന്നാൽ ആശുപത്രിയിൽ നിന്ന് ഓടിപ്പോയ രോ​ഗികളെ അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് 13 യാത്രക്കാർക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ അമൃത്സർ എസ്പിക്ക് നിർദ്ദേശം നൽകി. അവരോട് ഉടൻ തന്നെ ഐസൊലേഷനിൽ പോകാനും അധികാരികളെ വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ അവരുടെ ചിത്രങ്ങളും ഇവരെ കുറിച്ചുള്ള വിവരങ്ങളും പരസ്യമാക്കും.


Also Read: Actress Attack Case | ദിലീപിനുള്ള കുരുക്ക് മുറുകുമോ?; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് DySP ബൈജു പൗലോസിനെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയമിച്ചു


ഇറ്റലിയിൽ നിന്നുള്ള അന്താരാഷ്ട്ര ചാർട്ടേഡ് വിമാനത്തിൽ അമൃത്സർ വിമാനത്താവളത്തിലെത്തിയ 125 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ​​ആകെ 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.


Also Read: International flight service | പൂനെ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനസർവീസുകൾ ഇന്ന് പുനരാരംഭിക്കും; സമയക്രമവും മറ്റ് വിശദവിവരങ്ങളും


അതേസമയം പൂനെ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ പ്രവർത്തനം ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏകദേശം രണ്ട് വർഷത്തോളം അടച്ചിട്ട ശേഷമാണ് വിമാനത്താവളം ഇന്ന് പ്രവർത്തനം പുനരാരംഭിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക