International flight service | പൂനെ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനസർവീസുകൾ ഇന്ന് പുനരാരംഭിക്കും; സമയക്രമവും മറ്റ് വിശദവിവരങ്ങളും

കോവിഡ് വ്യാപനത്തെ തുടർന്ന് പൂനെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ 2020 മാർച്ച് മുതൽ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 09:36 AM IST
  • എയർ ബബിൾ പാലിച്ചാണ് പൂനെ വിമാനത്താവളത്തിൽ വിമാന സർവീസ് നടത്തുന്നത്
  • വിമാനത്താവളത്തിൽ ഷാർജക്കായി ഒരു 'സ്ലോട്ട്' ലഭ്യമാക്കിയിട്ടുണ്ടെന്നും അതിന്റെ തീയതിയും സമയവും ലഭിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു
  • പൂനെയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പുറപ്പെടും
  • സ്‌പൈസ്‌ജെറ്റ് ഷാർജയിലേക്കുള്ള ആദ്യ വിമാന സർവീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
International flight service | പൂനെ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനസർവീസുകൾ ഇന്ന് പുനരാരംഭിക്കും; സമയക്രമവും മറ്റ് വിശദവിവരങ്ങളും

മുംബൈ: പൂനെ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഏകദേശം രണ്ട് വർഷത്തോളം അടച്ചിട്ട ശേഷമാണ് വിമാനത്താവളം ഇന്ന് പ്രവർത്തനം പുനരാരംഭിക്കുന്നത്. ലോഹെഗാവിലെ പൂനെ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം യുഎഇയിലെ ഷാർജയിലേക്ക് സർവീസ് നടത്തും. കോവിഡ് വ്യാപനത്തെ തുടർന്ന് പൂനെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ 2020 മാർച്ച് മുതൽ പൂർണ്ണമായും നിർത്തിവച്ചിരിക്കുകയായിരുന്നു.

പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള ഫ്ലൈറ്റ് പുറപ്പെടുന്നതിനുള്ള അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് എയർപോർട്ടിലെ ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവളം തയ്യാറാണെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ALSO READ: UAE Omicron Rule| വാക്സിനെടുത്തവരാണോ? യു.എ.ഇയിൽ ഇത്രയും നിയമങ്ങൾ കർശനമാക്കി

പൂനെ വിമാനത്താവളത്തിൽ നിന്ന് ആദ്യ ലോക്ക്ഡൗണിന് മുമ്പ് സ്‌പൈസ് ജെറ്റും എയർ ഇന്ത്യ എക്‌സ്പ്രസും ദുബായിലേക്ക് രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ, ഒമിക്രോൺ ഭീഷണിയെത്തുടർന്ന് പല രാജ്യങ്ങളും യാത്രാ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഷെഡ്യൂളിനെ ബാധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനത്താവളം അടച്ചിടുന്നതിന് മുൻപ് പൂനെ വിമാനത്താവളത്തിൽ 17,105-ലധികം യാത്രക്കാർ  എത്തി. 9,665 യാത്രക്കാർ തിരികെ എത്തിയപ്പോൾ 68 വിമാനങ്ങളിൽ 7,440 പേർ പുറപ്പെട്ടു. പൂനെയിൽ നിന്ന് എല്ലായ്‌പ്പോഴും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉണ്ടായിരുന്നു. സർവീസുകൾ പുനരാരംഭിച്ചുകഴിഞ്ഞാൽ വീണ്ടും ​ഗൾഫിലേക്ക് നിരവധി സർവീസുകൾ പ്രതീക്ഷിക്കുന്നു.

ALSO READ: Qatar Covid Updates: ഖത്തറിൽ കോവിഡ് കുതിക്കുന്നു; സ്കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്

‘എയർ ബബിൾ’ പാലിച്ചാണ് പൂനെ വിമാനത്താവളത്തിൽ വിമാന സർവീസ് നടത്തുന്നത്. വിമാനത്താവളത്തിൽ ഷാർജക്കായി ഒരു 'സ്ലോട്ട്' ലഭ്യമാക്കിയിട്ടുണ്ടെന്നും അതിന്റെ തീയതിയും സമയവും ലഭിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പൂനെയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പുറപ്പെടും. സ്‌പൈസ്‌ജെറ്റ് ഷാർജയിലേക്കുള്ള ആദ്യ വിമാന സർവീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News