ജയ്പുര്‍: ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ (5 Star Hotel) മുറിയിൽ താമസിച്ചിരുന്നവർ വിവാഹ ചടങ്ങിൽ (Wedding Function) പങ്കെടുക്കുന്നതിനിടെ രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും (Jewellery) പണവും (Cash) അജ്ഞാതർ മോഷ്ടിച്ചെന്ന് (Stolen) പരാതി. മുംബൈയിലെ വ്യവസായി രാഹുല്‍ ഭാട്ടിയയുടെ (Rahul Bhatia) മകളുടെ വിവാഹം സംഘടിപ്പിച്ച ജയ്പ‌ൂരിലെ ഹോട്ടല്‍ ക്ലാര്‍ക്സ് അമേറില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാട്ടിയയും കുടുംബവും ഹോട്ടലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. ഹോട്ടലിലെ ​ഗാർഡനിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കന്നതിനിടെയാണ് മോഷണം നടന്നത്. 


Also Read: 'ക​ക്കൂ​സ്' മോഷണം പോ​യി!!


രണ്ട് കോടി രൂപ വിലമതിക്കുന്ന ‍ഡയമണ്ട് ആഭരണങ്ങളും 95,000 രൂപയുമാണ് മുറിയിൽ നിന്ന് മോഷണം പോയതെന്ന് ജവഹർ സർക്കിൾ സ്റ്റേഷൻ ഹൗസ് ഓഫീസർ രാധാരാമൻ ​ഗുപ്ത പറഞ്ഞു. 


Also Read: Niti Aayog report | ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം; ദരിദ്രർ ഏറ്റവും കൂടുതൽ ബിഹാറിൽ


ഹോട്ടല്‍ ജീവനക്കാരുടെ (Hotel Staff) ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുല്‍ ഭാട്ടിയ (Rahul Bhatia) തന്റെ പരാതിയില്‍ ആരോപിച്ചു. സിസിടിവി (CCTV) ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഹോട്ടല്‍ മാനേജ്‌മെന്റിനേയും ജീവനക്കാരേയും ചോദ്യം ചെയ്യുകയാണെന്നും പൊലീസ് (Police) അറിയിച്ചു. മോഷണം സംബന്ധിച്ച് ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.