ലണ്ടന്‍: ബ്രിട്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ 18 കാരറ്റ് തനിത്തങ്കത്തില്‍ തീര്‍ത്ത കക്കൂസ് മോഷണം പോയി.
ഓക്സ്ഫഡ്ഷറിലുള്ള കൊട്ടാരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.50ഓടെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറുപത്തിയാറുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇറ്റാലിയന്‍ കണ്ടെംപററി കലാകാരനായ മൗറിസിയോ കാറ്റെലന്‍ നിര്‍മ്മിച്ച "അമേരിക്ക' എന്നു പേരുള്ള ക്ലോസറ്റാണ് മോഷണം പോയിരിക്കുന്നത്.
50 ലക്ഷം ഡോളര്‍ അതായത്, ഏകദേശം 35.5 കോടിയോളം രൂപയാണ് ഈ കക്കൂസിന്റെ വില. വ്യാഴാഴ്ച സന്ദര്‍ശകര്‍ക്കായി കൊട്ടാരം തുറന്നുകൊടുത്തപ്പോള്‍ ഈ ക്ലോസറ്റ് സൗജന്യമായി ഉപയോഗിക്കാന്‍ അവസരമുണ്ടായിരുന്നു.
മൂന്നു മിനിറ്റ് സമയമാണ് അനുവദിച്ചിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് കവര്‍ച്ചക്കാര്‍ കടന്നതെന്നാണ് കരുതുന്നത്. ക്ലോസറ്റ് പറിച്ചെടുത്തതോടെ കെട്ടിടത്തില്‍ പ്ലംബിംഗ് സംവിധാനം തകര്‍ന്ന് വെള്ളം പടര്‍ന്ന് ഒഴുകുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സര്. വിന്‍സെന്റ് ചര്‍ച്ചിലിന്റെ ജന്മഗൃഹമാണ് ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. ചര്‍ച്ചില്‍ ജനിച്ച മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണു സ്വര്‍ണ കക്കൂസ് സ്ഥാപിച്ചിരുന്നത്.
ഓരോ ഉപയോഗത്തിനു ശേഷവും കക്കൂസ് കഴുകി വൃത്തിയാക്കാനായി പ്രത്യേക ജീവനക്കാരെ നിയോഗിച്ചിരുന്നു. എല്ലാ ആഴ്ചയിലും പോളിഷ് ചെയ്യാനും ജീവനക്കാരെ നിയോഗിച്ചിരുന്നു. കക്കൂസിന് കാവല്‍ക്കാരും ഉണ്ടായിരുന്നു.