വാസ്കോ: ഗോവയിലെ പനാജി-വാസ്കോ സിറ്റി ഹൈവേയിൽ ടാങ്കർ ലോറി മറിഞ്ഞു അമോണിയ വാതകം  ചോർന്നു. രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുവാരിനഗറിലെ വ്യവസായ സ്ഥാപനമായ സുവാരിയിലേക്ക് അമോണിയ വാതകവുമായി പോയ ടാങ്കർ ലോറിയാണ് വെള്ളിയാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.


അപകടം നടന്നയുടനെ ടാങ്കറിൽനിന്ന് ചോർന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. സമീപപ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച പൊലീസ് വിഷവാതകം നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. സമീപവാസികളായ രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.