Pulsar Suni: ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്; ജാമ്യം കർശന വ്യവസ്ഥകളോടെ

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 01:17 PM IST
  • പൾസർ സുനിയുടെ സുരക്ഷ എറണാകുളം റൂറൽ‍ പൊലീസ് ഉറപ്പാക്കണം
  • ഒരു സിം കാർഡ് മാത്രമേ ഉപയോ​ഗിക്കാവൂ
  • എറണാകുളം പ്രിൻസിപ്പൽ കോടതി പരിസരം വിട്ട് പുറത്ത് പോകാൻ പാടില്ല
Pulsar Suni: ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക്; ജാമ്യം കർശന വ്യവസ്ഥകളോടെ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യത്തിൽ വിചാരണ കോടതി നടപടി പൂർത്തിയായി. കർശന ഉപാധികളോടെയാണ് സുനിക്ക് ജാമ്യം നൽകിയത്. രണ്ടു പേരുടെ ആൾ ബലം, ഒരു ലക്ഷം രൂപയുടെ ബോണ്ട്, എറണാകുളം പ്രിൻസിപ്പൽ കോടതി പരിസരം വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പൾസർ സുനിയുടെ സുരക്ഷ എറണാകുളം റൂറൽ‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

Read Also: സംസ്ഥാനത്ത് നിപ രോ​ഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്ഷിക്കും

കോടതി നിർദ്ദേശമനുസരിച്ച് ഒരു സിം കാർഡ് മാത്രമേ സുനിക്ക് ഉപയോ​ഗിക്കാൻ കഴിയുകയുള്ളൂ. അതിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കണം. മറ്റു പ്രതികളുമായി ബന്ധം പുലർത്താൻ പാടില്ലെന്നും  കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ജയിൽ മോചനം. സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജാമ്യവ്യവസ്ഥയിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്നു വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ സുപ്രീം കോടതി ഉത്തരവ് വിചാരണ കോടതിയിൽ ഇന്നലെ സമർപ്പിച്ചു.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞ് പോവുകയായിരുന്ന നടിയുടെ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് നിർത്തി പൾസർ സുനിയും സംഘവും കാറിൽ കയറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കാറിന്റെ ഡ്രൈവർ മാർട്ടിൻ ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ പൾസർ സുനിയെയും സുഹൃത്ത് വിജീഷിനെയും ഒരാഴ്ചയ്ക്ക് ശേഷം പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മാർച്ച് 10ന് ഇരുവരെയും റിമാൻഡ് ചെയ്തു. 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

 

Trending News