ചെന്നൈ : പ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിനെ നേരിൽ കാണുന്നതിനായി നാടുവിട്ട മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തമിഴ് നാട്ടിലെ കരൂർ ജില്ലയിൽ നിന്നുമുള്ള മൂന്ന് പെൺകുട്ടികളാണ് കഴിഞ്ഞ ദിവസം നാട് വിട്ടത്. ഇവരെ വെല്ലൂരിനടുത്ത് കാട്പാടി റെയിൽവെ സ്റ്റേഷനിൽ നിന്നും റെയിൽവെ പോലീസ് കണ്ടെത്തുകയായിരുന്നു. 13കാരികളായ പെൺകുട്ടികളാണ് കൊറിയൻ ബാൻഡിനോടുള്ള അമിതമായ ആരാധനയെ തുടർന്ന് നാട് വിടാൻ തുന്നിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി നാല് വ്യാഴാഴ്ചയാണ് കുട്ടികൾ കൊറിയ ലക്ഷ്യം വെച്ച് നാട് വിടുന്നത്. ഒരു മാസത്തോളം എടുത്ത പദ്ധതിയിലാണ് മൂവരും കൊറിയയിലേക്ക് പോകാൻ ഇറങ്ങി തിരിച്ചത്. ഈറോഡ് നിന്നും ട്രെയിൻ മാർഗം ചെന്നൈയിലെത്തി അവിടെ നിന്നും വിശാഖപട്ടണത്തേക്ക് പോകാനായിരുന്നു മൂവരുടയും ആദ്യ ലക്ഷ്യം. തുടർന്ന് വിശാഖപട്ടണത്ത് നിന്നും കപ്പലിലൂടെ സിയോളിലേക്ക് പോകാനായിരുന്നു മൂവർ സംഘത്തിന്റെ പദ്ധതി. ഇതിനായി പെൺകുട്ടികൾ 14,000 സ്വരൂപിക്കുകയും ചെയ്തിരുന്നു.


ALSO READ : Teacher Student photos: ചുംബിച്ചു വാരിപ്പുണർന്നും ഫോട്ടോഷൂട്ട്; അധ്യാപികയുടേയും പത്താക്ലാസ്സുകരന്റെയും ചിത്രങ്ങൾക്കെതിരെ വിമർശനം


എന്നാൽ ആന്ധ്ര പ്രദേശിലേക്കുള്ള യാത്രമധ്യേ മൂവർക്ക് ട്രെയിൻ നഷ്ടമായി. വെല്ലൂരിനടുത്ത് കാട്പാടിയിൽ ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികൾക്ക് ട്രെയിൻ നഷ്ടമായി. ശേഷം മൂവരും റെയിൽവെ സ്റ്റേഷനിൽ തന്നെ തങ്ങി. ഇതിൽ സംശയം തോന്നിയ റെയിൽവെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മൂവരുടെയും പദ്ധതി പുറത്തറിയുന്നത്. കൊറിയൻ ബാൻഡിന്റെ ആരാധകരായ തങ്ങൾ അവരെ കാണാനാണ് നാട് ഉപേക്ഷിച്ച് പുറപ്പെട്ടതെന്ന് പെൺകുട്ടികൾ പോലീസിനോട് അറിയിച്ചു.


നിലവിൽ വെല്ലൂരിലെ ബാലക്ഷേമ സമിതിയുടെ പക്കലാണ് പെൺകുട്ടികൾ. ആദ്യം കൗൺസലിങ്ങ് നൽകിയതിന് ശേഷം മാത്രമെ പെൺകുട്ടികളെ മാതാപിതാക്കൾക്ക് വിട്ടു നൽകൂ. ദക്ഷിണ കൊറിയ ആസ്ഥനമായി പ്രവർത്തിക്കുന്ന പോപ് ഗായകസംഘമാണ് ബിടിഎസ്. ചുരുങ്ങിയ കാലം കൊണ്ട് ആഗോളത്തലത്തിൽ വലിയ ആരാധകവൃന്ദം (പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ) നേടിയെടുത്ത ബാൻഡാണ് ബിടിഎസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.