ന്യുഡൽഹി: ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോറോണ.  ഒരു ഡോക്ടറിനും നേഴ്സിനും മറ്റൊരു ജീവനക്കാരിക്കുമാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ ഡൽഹിയിൽ കോറോണ ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 29  ആയി .  ജിടിബി ആശുപത്രി ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്ക് ആണ് ആദ്യം കോറോണ സ്ഥിരീകരിച്ചത്.  


Also read: ദുരിതാശ്വാസ നിധിയിലേക്ക് ചെറിയൊരു സംഭാവന; മാതൃകയായി അതിഥി തൊഴിലാളികൾ 


ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയതിനാൽ ഒരു തമിഴ് മെയിൽ നേഴ്സിനും പിന്നീട് മലയാളകളായ നേഴ്സുമാർക്കും കോറോണ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 


കൂടാതെ ആശുപത്രിയിൽ കഴിയുന്ന 19 കാൻസർ രോഗികളുടെ അവസ്ഥയും ആശങ്കയിലാണെന്നാണ് റിപ്പോർട്ട്.  ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 


Also read: കോറോണ പ്രതിരോധം: കേരളത്തിന് അഭിമാനമായ പ്രവർത്തനമാണ് പത്തനംതിട്ടയിലേത് 


ആശുപത്രിയിലെ 45 സ്റ്റാഫുകൾ ഇപ്പോൾ quarantine ൽ ആണ്.  ഇവരുടെയൊക്കെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.  അതിനുശേഷമേ എത്രപേർക്ക് കോറോണ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരിക്കാൻ പറ്റൂ.