കോറോണ പ്രതിരോധ നടപടികളിൽ അഭിമാനമായ പ്രവർത്തനമാണ് പത്തനംതിട്ട ജില്ല നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പേരെടുത്ത് പറഞ്ഞാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ തയാറാക്കിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുകയും രോഗ വ്യാപനം തടയാൻ വേണ്ടി പത്തനംതിട്ട ജില്ല സമർത്ഥമായി ഇടപെട്ടതുംഇതിന് ഉദാഹരണമാണെന്ന് അഗർവാൾ പറഞ്ഞു.
കൂടാതെ ഗരഭിണികൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ളവരുടെ കണക്കുകൾ വീടുകളിൽ പോയിശേഖരിച്ചതിന് പത്തനംതിട്ട ജില്ലയേയും, മഹാരാഷ്ട്രയിലെ പൂനെയേയുമാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്.
മാത്രമല്ല രോഗികൾ സമ്പർക്കത്തിലായവരുടെ പട്ടിക തയ്യാറാക്കുക, നിരീക്ഷണം ഏർപ്പെടുത്തുക, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുക, വാർ റൂം സജ്ജമാക്കുക, രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മികച്ച പിന്തുണ നല്കുക എന്നീ കാര്യങ്ങളിൽ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനം കേന്ദ്രസർക്കാർ എടുത്തു പറഞ്ഞിട്ടുണ്ട്.
കേരത്തിന്റെ ആരോഗ്യ മേഖലയെ നേരത്തെതന്നെ എല്ലാവരും പ്രശംസിച്ചിരുന്നതാണ്. ഒരിക്കൽ കോറോണ എന്ന മഹാമാരിയെ കേരളം പിഴുതെറിഞ്ഞതാണ്.
രണ്ടാമത് വിദേശത്തുനിന്നു വന്നവരാണ് കേരളത്തിൽ വീണ്ടും കോറോണ പടർത്തിയത്.