ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടല്‍: 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ചൗഗാമില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.
ജമ്മു-കശ്മീര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ചൗഗാമില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.
ചൗഗാമിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സേനയുടെ 9ആർആർ (രാഷ്ട്രീയ റൈഫിൾസ്), ജമ്മുകശ്മീർ പോലീസ് എന്നിവ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
കുല്‍ഗാമില്‍ അഞ്ചു തീവ്രവാദികള്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ തീവ്രവാദ വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബാരമുല്ലയ്ക്കും ഖ്വാസിഗുണ്ടിനും ഇടക്ക് ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസത്തിനകം ജമ്മുവിലെ റീസിയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.