PV Anvar: മദ്യവും പണവുമൊഴുക്കി എൽഡിഎഫ് വോട്ടുപിടിക്കുന്നു; ​ഗുരുതര ആരോപണവുമായി പിവി അൻവർ

പൊലീസ് വിലക്ക് ലംഘിച്ചാണ് പി.വി അൻവർ ചേലക്കരയിൽ വാർത്താസമ്മേളനം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 01:10 PM IST
  • താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം.
  • മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു.
PV Anvar: മദ്യവും പണവുമൊഴുക്കി എൽഡിഎഫ് വോട്ടുപിടിക്കുന്നു; ​ഗുരുതര ആരോപണവുമായി പിവി അൻവർ

തൃശ്ശൂർ: ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎ വാർത്താ സമ്മേളനം നടത്തി. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അൻവറിന്റെ വാർത്താ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അൻവർ പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അൻവറിനോട് പറഞ്ഞെങ്കിലും അൻവർ ഉദ്യോ​ഗസ്ഥരുമായി തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.

പിണറായി എന്തിനാണ് ഭയക്കുന്നത്? ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? ഇടതുമുന്നണി കോളനികളിൽ പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി ആ കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ വിതരണം ചെയ്യുന്നത്. എൽഡിഎഫ് വോട്ടുപിടിക്കുന്നത് മദ്യവും പണവും ഒഴുക്കിയാണെന്നും അൻവർ ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക്ചെലവഴിക്കാവുന്ന പരമാവധി തുക എന്ന് പറയുന്നത് 40 ലക്ഷം രൂപയാണ്. എന്നാൽ മൂന്ന് മുന്നണികളും കൂടി ചെലക്കരയിൽ ചെലവാക്കിയത് 36 കോടി രൂപയാണ്. ഈ മണ്ഡലത്തിൽ ആരും ജയിക്കില്ലെന്നും കോടതിയിൽ പോകുമെന്നും അൻവർ പറഞ്ഞു. ബൂത്ത് തിരിച്ച് ഓരോ പാർട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തൻ്റെ കൈവശമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News