കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കൊറോണ ബാധിച്ചത് 38,772 പേർക്ക്
ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയിട്ടുണ്ട്. 443 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കൊറോണ (corona virus) ബാധിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയിട്ടുണ്ട്. 443 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ജീവഹാനി സംഭവിച്ചവരുടെ ആകെ എണ്ണം 1,37, 139 ആയിട്ടുണ്ട്.
Also read: Chandra Grahan 2020: ഇന്ന് ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം
കുറച്ചു ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ത്തില്‍ താഴെയാണ്. അതുപോലെ പ്രതിദിന മരണ നിരക്ക് (Covid death) 500 ല്‍ താഴെയെയാണ്. 4,46,952 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 45, 333 പേർ കൂടി രോഗ മുക്തരായതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 88,47,600 ആയിട്ടുണ്ട്.
Also read: ഒരു വർഷത്തിനുള്ളിൽ 23 കുട്ടികളുടെ 'അച്ഛൻ', സ്ത്രീകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കി യുവാവ്
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ് (Maharashtra). കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ ഉള്ളത്.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy