ഈ യുവാവ് ഒരു വർഷത്തിൽ 23 കുട്ടികളുടെ ബയോളജിക്കൽ പിതാവായി. കേൾക്കാൻ അസാധ്യമെന്ന് തോന്നുന്നുവെങ്കിലും സംഭവം സത്യമാണ്.
കാൻബെറ: ഒരു യുവാവ് ഒരു വർഷത്തിൽ 23 കുട്ടികളുടെ biological father ആയി. കേൾക്കാൻ അസാധ്യമെന്ന് തോന്നുന്ന ഈ കാര്യം യാഥാർത്ഥ്യമായിരിക്കുകയാണ്. ഓസ്ട്രേലിയയിലാണ് (Australia)കേസ്. തുടക്കത്തിൽ ഒരു രസത്തിന് sperm donate ചെയ്ത ഇയാൾ ഒടുവിൽ 23 കുട്ടികളുടെ അച്ഛനാകുകയായിരുന്നു. ഇപ്പോൾ യുവാവിന്റെ ഈ പ്രവൃത്തിയിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അലൻ ഫാൻ (Alan Phan) എന്നയാൾ ഓസ്‌ട്രേലിയയിൽ ശുക്ലം ദാനം ചെയ്യുന്നതിൽ വളരെ പ്രചാരത്തിലാണ്. അവന്റെ വംശവും ശുക്ലവും കാരണം സ്ത്രീകൾ തന്നെ ഇഷ്ടപ്പെടുന്നുവെന്നാണ് ഈ യുവാവ് പറയുന്നത്.
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ (Brisbane) താമസിക്കുന്ന നാൽപത് വയസുള്ള അലനിനെ (40) കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണ്. ചില ഫെർട്ടിലിറ്റി ക്ലിനിക്കുകൾ അലനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. നിയമത്തിന് വിധേയമായി ക്ലിനിക്കിൽ ബീജം ദാനം ചെയ്യുകയും നിശ്ചിത പരിധിയേക്കാൾ കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കുകയും ചെയ്തുവെന്നാണ് അലനെതിരെയുള്ള ആരോപണം.
ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് അലൻ രണ്ട് കുട്ടികളുടെ പിതാവാണ്. എന്നാൽ ഇയാൾ സ്വകാര്യമായി ബീജം ദാനം ചെയ്യുകയും 23 ഓളം കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഇയാൾ രജിസ്റ്റർ ചെയ്ത ഫെർട്ടിലിറ്റി സെന്ററിലും ശുക്ലം ദാനം ചെയ്യുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയ നിയമപ്രകാരം ഒരു പുരുഷന് 10 കുടുംബം മാത്രമേ സൃഷ്ടിക്കാൻ പാടുള്ളൂ. അതേസമയം, സ്ത്രീകളെ നിരസിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അലൻ പറയുന്നു. ഇക്കാരണത്താൽ ഇയാൾ ദിവസവും മൂന്ന് സ്ത്രീകൾക്ക് സ്പേം ദാനം ചെയ്യുന്നുണ്ട്.