ന്യുഡൽഹി: ഡൽഹിയിലെ കാപാസാരയിൽ ഒരേ കെട്ടിടത്തിൽ താമസിക്കുന്ന 44 പേർക്ക് കോറോണ സ്ഥിരീകരിച്ചു.  ഇവിടെ താമസിച്ചിരുന്ന ഒരാൾക്ക് ഏപ്രിൽ 18 ന് കോറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗിയുമായി ബന്ധമുണ്ടായിരുന്ന 175 പേരുടെ സാമ്പിളുകൾ 10 ദിവസം മുൻപാണ് പരിശോധനക്കയച്ചത്.  ശേഷം ഇവരെ നിരീക്ഷണത്തിലാക്കുകയും പ്രദേശം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.


Also read: Lockdown 3.0: അറിയണ്ടേ നിങ്ങളുടെ സ്ഥലം ഏത് സോണിലാണ് വരുന്നതെന്നും എന്തൊക്കെ ആനുകൂല്യങ്ങളുണ്ടെന്നും... 


ഇതിൽ 67 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം വൈകുന്നതില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആശങ്ക പ്രകടിപ്പിച്ചു.


ഇതിനിടയിൽ ഡല്‍ഹിയില്‍ ഇതുവരെ 3,738 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. 61 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.  കൂടാതെ ഡല്‍ഹിയിലെ 11 ജില്ലകളും റെഡ് സോണായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.