Lockdown 3.0: അറിയണ്ടേ നിങ്ങളുടെ സ്ഥലം ഏത് സോണിലാണ് വരുന്നതെന്നും എന്തൊക്കെ ആനുകൂല്യങ്ങളുണ്ടെന്നും...

കൊറോണ അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതനുസരിച്ച് രാജ്യത്തെ മുഴുവൻ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ 3 മേഖലകളായി തിരിച്ചിട്ടുണ്ട്.   

Last Updated : May 2, 2020, 08:54 AM IST
Lockdown 3.0: അറിയണ്ടേ നിങ്ങളുടെ സ്ഥലം ഏത് സോണിലാണ് വരുന്നതെന്നും എന്തൊക്കെ ആനുകൂല്യങ്ങളുണ്ടെന്നും...

ന്യുഡൽഹി:  രാജ്യത്തുടനീളം രണ്ടാഴ്ച കൂടി lock down നീട്ടിയിരിക്കുകയാണ്.  നേരത്തെ അറിയിച്ചിരുന്ന പ്രകാരം മെയ് 3 ന് അവസാനിക്കേണ്ടിയിരുന്ന lock down ഇപ്പോൾ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. 

ഇത് രണ്ടാം തവണയാണ് lock down നീട്ടിയിരിക്കുന്നത്.  കൊറോണ അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതനുസരിച്ച് രാജ്യത്തെ മുഴുവൻ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ 3 മേഖലകളായി തിരിച്ചിട്ടുണ്ട്. 

ഗ്രീൻ സോണിൽ 319 ഉം ഓറഞ്ച് സോണിൽ 284 ഉം ജില്ലകളാണുള്ളത്. ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് ഉൾപ്പെടെ 130 ജില്ലകൾ ചുവന്ന മേഖലയിലാണ്. ഗ്രീൻ, ഓറഞ്ച് സോണുകളിലെ lock down സമയത്ത് കുറച്ചൊക്കെ ആശ്വാസം ലഭിക്കുമെങ്കിലും റെഡ്  മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. 

ഇങ്ങനൊരു സാഹചര്യത്തിൽ നിങ്ങളുടെ പ്രദേശം ഏത് മേഖലയിലാണ് വരുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണ് അല്ലേ?

ആദ്യം ചുവന്ന മേഖലയിലുള്ള രാജ്യത്തെ 130 ജില്ലകളെ അറിയാം.. 

ഉത്തർപ്രദേശിലെ റെഡ് സോണിൽ വരുന്ന ജില്ലകൾ:

ലഖ്‌നൗ, ആഗ്ര, കാൺപൂർ, സഹാറൻപൂർ, ബുലന്ദ്‌ഷാർ, മീററ്റ്, റായ് ബറേലി, മൊറാദാബാദ്, ഗൌതം ബുദ്ധനഗർ, ഗാസിയാബാദ്, മഥുര, ബറേലി, വാരണാസി, അലിഗഡ്, വാരണാസി, ബിജ്‌നോർ, റാംപൂർ, അംരോഹാ, സന്ത് കബീർ നഗർ, ഫിറോസാബാദ്, മുസാഫർനഗർ.

മഹാരാഷ്ട്രയിലെ റെഡ് സോൺ ജില്ലകൾ:

മുംബൈ, പൂനെ, താനെ, നാസിക്, പൽഘർ, നാഗ്പൂർ, സോളാപൂർ, യാവത്മാൽ, ഔറംഗബാദ്, സതാര, അകോല, ജൽഗാംഗ്

രാജസ്ഥാനിലെ റെഡ് സോൺ ജില്ലകൾ:

ജയ്പൂർ, ജോധ്പൂർ, കോട്ട, അജ്മീർ, ഭരത്പൂർ, നഗൌർ,  ബാൻസ്വാട,  ഝാൽവാർ

മധ്യപ്രദേശിലെ റെഡ് സോൺ ജില്ലകൾ:

ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഉജ്ജൈൻ, ഗ്വാളിയർ, ധാർ, ദേവാസ്, ബർവാനി, ഈസ്റ്റ് നിമാട് 

പശ്ചിമ ബംഗാളിലെ റെഡ് സോൺ ജില്ലകൾ:

കൊൽക്കത്ത, ഹൗറ, 24 പർഗാനാസ് നോർത്ത്, 24 പർഗാനാസ് സൗത്ത്, മിഡ്‌നാപൂർ വെസ്റ്റ്, മിഡ്‌ന ഈസ്റ്റ്, ഡാർജിലിംഗ്, ജൽപായ്ഗുരി, മാൽദ

ഡൽഹിയിലെ 11 ജില്ലകളും റെഡ് സോണിലാണ്.

തെക്ക്-പടിഞ്ഞാറ്, മധ്യ, വടക്ക്, തെക്ക്, വടക്ക് കിഴക്ക്, പടിഞ്ഞാറ്, ഷഹദ്ര, കിഴക്ക്, ന്യൂഡൽഹി, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്

ഗുജറാത്തിലെ റെഡ് സോൺഡ് ജില്ലകൾ:

അഹമ്മദാബാദ്, സൂററ്റ്, വഡോദര, ആനന്ദ്, ബരസാർഖ, പഞ്ചമഹൽസ്, ഭാവ് നഗർ, ഗാന്ധി നഗർ, അരവാലി

തെലങ്കാനയിലെ റെഡ് സോൺ ജില്ലകൾ:

ഹൈദരാബാദ്, രംഗറെഡ്ഡി, വികാരാബാദ്, വാറങ്കൽ

ഒഡീഷയിലെ റെഡ് സോൺ ജില്ലകൾ: ജജാപൂർ, ഭഡക്, ബാലേശ്വർ

കർണാടകയിലെ റെഡ് സോൺ ജില്ലകൾ: ബംഗളൂരു അർബൻ, ബാംഗ്ലൂർ റൂറൽ, മൈസൂർ

ബീഹാറിലെ റെഡ് സോൺ ജില്ലകൾ: മുൻഗെർ, പട്ന, റോഹ്താസ്, ബക്സാർ, ഗയ

പഞ്ചാബിലെ റെഡ് സോൺ ജില്ലകൾ: ജലന്ധർ, പട്യാല, ലുധിയാന

ഛത്തീസ്ഗഡിലെ  റെഡ് സോൺ ജില്ല: റായ്പൂർ

ഹരിയാനയിലെ റെഡ് സോൺ ജില്ലകൾ: സോണിപത്, ഫരീദാബാദ്

ഝാർഖണ്ഡിലെ റെഡ് സോൺ ജില്ല: റാഞ്ചി 

ഉത്തരാഖണ്ഡിലെ റെഡ് സോൺ ഏരിയ: ഹരിദ്വാർ

റെഡ് സോണിൽ എന്ത് തുറക്കും, എന്ത് അടയ്ക്കും 

1. ചുവന്ന മേഖലയിൽ റിക്ഷകൾ, ഓട്ടോകൾ, ടാക്സികൾ, ബസുകൾ എന്നിവ നിരോധിച്ചിരിക്കുന്നു.
2. ഐടി കമ്പനി, കോൾ സെന്റർ, കോൾഡ് സ്റ്റോറേജ് എന്നിവ തുറക്കും.
3. Ware house, Private Security സേവനങ്ങൾ അനുവദനീയമാണ്.
4. അവശ്യവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകൾ തുറക്കും.
5. പാർപ്പിട പ്രദേശങ്ങളിൽ ഷോപ്പ് തുറക്കും.

കൂടുതലായും ഡോക്ടർമാർ, പോലീസ്, സന്നദ്ധപ്രവർത്തകർ തുടങ്ങിയ അവശ്യ സേവനങ്ങളുമായി ബന്ധമുള്ള ആളുകളെ മാത്രമേ ഹോട്ട്‌സ്പോട്ടുകളിൽ അനുവദിക്കൂ. ഹോട്ട്സ്പോട്ടിന് പുറത്തുള്ള റെഡ് സോൺ പ്രദേശത്ത് സൈക്കിൾ റിക്ഷകൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ, ബസുകൾ, സലൂൺ ഷോപ്പുകൾ എന്നിവയ്ക്കുള്ള നിരോധനം തുടരുമെങ്കിലും ഫോർ വീലർ വണ്ടികൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. 

ചെറിയ ഫാക്ടറികൾ അതായത് ചണത്തിന്റെ അല്ലെങ്കിൽ അവശ്യ വസ്തുക്കളുടെ നിർമ്മാണം അല്ലെങ്കിൽ മരുന്നുകളുമായി ബന്ധപ്പെട്ട ചെറിയ ഫാക്ടറികൾ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തൊഴിലാളികൾ പ്രദേശത്തിന് പുറത്തുനിന്നുള്ളവരല്ലെങ്കിൽ ഉൽപ്പാദന പ്രവർത്തനത്തെയും ഒഴിവാക്കിയിരിക്കുന്നു. പാർപ്പിട പ്രദേശങ്ങളിൽ എല്ലാത്തരം കടകളും തുറക്കാൻ അനുവദിക്കും. എന്നാൽ എല്ലാ മാളുകളും മാർക്കറ്റുകളും തുറക്കുന്നതിനുള്ള നിരോധനം തുടരും. അവശ്യവസ്തുക്കൾ മാത്രമേ ഇ-കൊമേഴ്‌സിൽ നിന്നും വിതരണം ചെയ്യുകയുള്ളൂ.

ഓറഞ്ച് സോണിൽ രാജ്യത്ത് 284 ജില്ലകളുണ്ട്. ഈ പ്രദേശങ്ങളിലെ കുറച്ച് ഇളവ് ഉണ്ടാകും. ഈ ജില്ലകളെക്കുറിച്ച് അറിയാം.. 

ആന്ധ്രാപ്രദേശ്: പശ്ചിമ ഗോദാവരി, വൈഎസ്ആർ, ആനന്ദ്പൂർ, ഈസ്റ്റ് ഗോദാവരി, ശ്രീകാകുളം, വിശാഖപട്ടണം, പ്രകാശം

ബീഹാർ: നളന്ദ, കൈമൂർ (ഭാഭുവ), സിവാൻ, ഗോപാൽഗഞ്ച്, ഭോജ്പൂർ, ബെഗുസാരായി, ഔറംഗബാദ്, മധുബാനി, ഈസ്റ്റ് ചമ്പാരൻ, ഭാഗൽപൂർ, അർവാൾ, സരൺ, നവാഡ, ലഖിസാരായി, ബങ്ക, വൈശാലി, ദർബഭംഗ, ജഹനാബാദ്, മദേപുര, പൂർണീയ. 

ഹരിയാന: ഗുരുഗ്രാം, നൂഹ്, പാനിപത്, പൽവൽ, പഞ്ചകുല, ഹിസാർ, റോഹ്തക്, അംബാല, ജജ്ജർ, ഭിവാനി, കൈതാൽ, ജിന്ദ്, സിർസ, യമുനഗർ, ഫത്തേഹാബാദ്, ചർകിദാദരി

ഹിമാചൽ പ്രദേശ്: ഉന, ചമ്പ, ഹമിർപൂർ, കാൻഗ്ര,  സിരാമയ്ർ, സോളൻ.

ഉത്തർപ്രദേശ്: ഗാസിയാബാദ്, ഹാപുദ് , ബാഗ്പത്, ബസ്തി, ബദായൂൺ , സാംബാൽ, ഔരയിയ, ഷാംലി, സീതാപൂർ, ബഹ്‌റൈച്ച്,കനോജ് , ആസാംഗഡ്, മെയിൻ‌പുരി, ശ്രാവസ്തി, ബന്ദ, ജൌന്നപുർ, ഇറ്റാവ, പ്രതാപഗഢ്, ഗാജിപ്പൂർ, ഗോണ്ട, മഊ, ഭത്തോഹി, ഉന്നാവ,പീലീഭീത്, ബാലരാമപൂർ, അയോധ്യ, ഗോരഖ്പുർ, ഝാൻസി, ഹർദോയി, കോശമ്പി, ബാരാബംകി.  

മധ്യപ്രദേശ്: ഖാർഗോൺ, ഗ്വാളിയർ, രത്‌ലം, ഹോഷംഗാബാദ്, അഗർ മാൽവ, മന്ദ്‌സൌർ, അലിരാജ്പൂർ, ചിന്ദ്വാര, ടിക്കാംഗഡ്, ഷിയോർപൂർ, ദിണ്ടോറി, ബുർഹാൻപൂർ, ബെതുൽ, വിദിഷ, മൊറേന, രേവ, സാഗർ, റൈസെൻ, ഷാജാപൂർ, ശഹദോൽ. 

രാജസ്ഥാൻ: ടോങ്ക്, ജയ്സാൽമീർ, ഡൌസ, ജുഞ്ജുനു, ഹനുമാൻഗഡ്, ഭിൽവാര, സവായ് മാധോപൂർ, ചിറ്റോർഗഡ്, ദുൻഗർപൂർ, ഉദയ്പൂർ, ദൌലപൂർ, സിക്കാർ, അൽവാർ, ബിക്കാനീർ, ചുരു, പാലി, ബാർമർ, കരൗലി, രാജ്യസമണ്ട്. 

ഓറഞ്ച് മേഖലയിൽ എന്ത് തുറക്കും, എന്ത് അടയ്ക്കും

1. ക്യാബിൽ ഡ്രൈവർക്കും ഒരു സവാരിയ്ക്കും യാത്ര ചെയ്യാനാകും. 
2. അവരവരുടെ വണ്ടിയിൽ ഒരു ജില്ലയിൽ നിന്നും മറ്റൊന്നിലേക്ക് യാത്ര ചെയ്യാൻ കഴിയും
3. വ്യവസ്ഥകളോടെ കുറഞ്ഞ സംക്രമണ പ്രദേശങ്ങളിൽ ഷോപ്പുകൾ തുറക്കും
4. സലൂണുകളും സ്പാ ഷോപ്പുകളും മെയ് 17 വരെ അടച്ചിട്ടിരിക്കും. 

വിശാലമായി പറഞ്ഞാൽ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് വരുന്ന ബസുകൾക്ക് നിയന്ത്രണങ്ങൾ തുടരും. ടാക്സി, ക്യാബ് സർവീസുകൾ ആരംഭിക്കും. രണ്ടിലധികം സാവരികളെ കൊണ്ടുപോകുന്നതിൽ നിരോധനം. മദ്യം, പാൻ, ഗുട്ട്ക എന്നിവയുടെ കടകൾ തുറക്കും.

ഗ്രീൻ സോണിൽ എന്ത് തുറക്കും എന്ത് അടയ്ക്കും

1. ഫാക്ടറികൾ, ഷോപ്പുകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവ തുറക്കുന്നതിനുള്ള അനുമതി.
2. പകുതി സവാരിയുമായി വ്യവസ്ഥകളോടെ ബസ് ഓടിക്കാൻ കഴിയും.
3. മതപരമായ സ്ഥലങ്ങളും ഹോട്ടലുകളും റെസ്റ്റോറന്റുകളും മെയ് 17 വരെ അടച്ചിരിക്കും.
4. 50 പേർക്ക് വിവാഹത്തിനും 20 പേർക്ക് ശവസംസ്കാരത്തിനും പങ്കെടുക്കാം. 

ചുരുക്കത്തിൽ പറഞ്ഞാൽ എല്ലാത്തരം ഷോപ്പുകളും തുറക്കുന്നത് അനുവദനീയമാണ്. ബസ് സർവീസ് ആരംഭിക്കുമെങ്കിലും അതിന്റെ ശേഷിയുടെ 50 ശതമാനം മാത്രമേ ബസുകളിൽ യാത്രക്കാരെ അനുവദിക്കൂ. എല്ലാത്തരം സാധനങ്ങളുമായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊന്നിലേക്ക് പോകുന്ന ട്രക്കുകളുടെയും വാഹനങ്ങളുടെയും ഗതാഗതത്തിനുള്ള ഇളവും മദ്യം, പാൻ, ഗുട്ട്ക എന്നിവയുടെ കടകൾ തുറക്കാനും അനുവദിക്കും. 

മൂന്ന് സോണുകളിലും ഈ സേവനങ്ങൾ ഇല്ലായിരിക്കും 

മൂന്ന് മേഖലകളിലും 17 വരെ എയർ സർവീസസ്, റെയിൽ സർവീസസ്, മെട്രോ സർവീസസ്, സ്കൂളുകൾ, കോളേജുകൾ എന്നിവ അടച്ചിടുമെന്ന് സർക്കാർ വ്യക്തമാക്കി. മെയ് 17 വരെ സ്പാ, സലൂൺ എന്നിവിടങ്ങളും അടച്ചിടും.  

Trending News