ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹരജിയില്‍ 50,000ല്‍ പരം മുസ്‌ലിം സ്ത്രീപുരുഷന്‍മാര്‍ ഒപ്പുവെച്ചു. ഖുര്‍ആന്‍ വിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കിയ ഹരജി ആവശ്യപ്പെട്ടു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഒഡിഷ, പശ്ചിമബംഗാള്‍, ബിഹാര്‍, ഝാര്‍ഘണ്ഡ്, കേരളം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒപ്പുശേഖകരണ കാമ്പയിന്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ആന്ദോളന്‍ സഹസ്ഥാപക സകിയ സോമന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുത്തലാഖ് എടുത്തുകളയണമെന്ന അഭിപ്രായമുള്ള 50,000 സ്ത്രീ പുരുഷന്‍മാരുടെ ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞെന്നും വരും നാളുകളില്‍ കൂടുതല്‍ ഒപ്പുശേഖരണം നടക്കുമെന്നും അവര്‍ പറഞ്ഞു."കുടുംബത്തിനകത്ത് നീതി കണ്ടെത്തുക" എന്ന പേരില്‍ ഞങ്ങള്‍ നടത്തിയ പഠനപ്രകാരം ഇന്ത്യയിലെ 92 ശതമാനം മുസ്ലിം സ്ത്രീകളും തങ്ങളുടെയും തങ്ങളുടെ  കുട്ടികളുടെയും ജീവിതം തകര്‍ക്കുന്ന ഖുര്‍ആന്‍ വിരുദ്ധമായ മുത്വലാക്ക് നിരോധിക്കണം എന്നാണ് പറഞ്ഞത് .  മുസ്‌ലിം സ്ത്രീകളുടെ കാലങ്ങളായിട്ടുള്ള ഈ ആവശ്യത്തെ പിന്തുണക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. ലളിത കുമാരമംഗലത്തിന് കത്തെഴുതിയിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.


വിഷയവുമായി ബന്ധപ്പെട്ട് സീ ന്യൂസില്‍ നടന്ന ചര്‍ച്ച കാണാം 


പാര്‍ട്ട് 1 



പാര്‍ട്ട് 2