Madhya Pradesh Food poisoning: സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ BJP, ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാൾ 
 
ഉച്ചഭക്ഷണം കഴിച്ചതോടെ കുട്ടികള്‍ക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ആരോഗ്യ നില മോശമായതോടെ 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. 


Also Read:  February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്‍റെ പെരുമഴ 
   
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് ശേഷം കുട്ടികൾക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പൂരിയും കറിയും സലാഡും ലഡ്ഡൂവുമാണ് വിദ്യാർത്ഥികൾക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ചയുടൻ പലർക്കും അസ്വസ്ഥത തോന്നിത്തുടങ്ങി.


വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട വിദ്യാർത്ഥികളെ ഉടൻ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടികളിൽ രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടർന്ന് രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് കുട്ടികളുടെ നില തൃപ്തി കരമാണ് എന്നാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനായി കുഷാ ഭൗ താക്കറെ ജില്ലാ ആശുപത്രിയിലെയും സർക്കാർ ശ്യാം ഷാ മെഡിക്കൽ കോളേജിലെയും ഡോക്ടർമാരുടെ സംഘത്തെ വിളിച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.