7th Pay Commission Latest Updates: ശമ്പള വർദ്ധനയ്ക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത കൂടി. റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റമുതൽ ഇവർക്ക് ക്ഷാമബത്തയിൽ വൻ വർദ്ധനവാണ് ഉണ്ടാവുന്നത്. ഓഗസ്റ്റ് ആദ്യവാരം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഡിഎ വർധന സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിയർനസ് അലവൻസിൽ 4 ശതമാനം വർദ്ധനവാണ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അതായത് വർദ്ധനയോടെ മൊത്തം ഡിഎ 38 ശതമാനത്തിലെത്തും. ഓഗസ്റ്റ് മൂന്നാം ആഴ്ചയായിരിക്കും സർക്കാർ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുക എന്നതാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കേണ്ടി വരും. 


Also Read: ICSE Result 2022: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്


ഡിയർനസ് അലവൻസ് വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. ആദ്യത്തേത് ജനുവരി മുതൽ ജൂൺ വരെയാണ് നൽകുന്നത്, രണ്ടാമത്തേത് ജൂലൈ മുതൽ ഡിസംബർ വരെയാണ്.സീ ബിസിനസ്സിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് ആദ്യവാരം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.


2022 ജൂലൈ 1 മുതൽ പുതിയ ഡിഎ വർദ്ധനവ് നടപ്പിലാക്കുകയാണെങ്കിൽ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വ്യത്യാസത്തിന്റെ കുടിശ്ശിക ജീവനക്കാർക്കും ലഭിക്കും.നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 34 ശതമാനം ഡിഎ വർധനയാണ് ലഭിക്കുന്നത്. ഡിഎ 38 ശതമാനമാകുന്നതോടെ 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ വാർഷിക ഡിഎ 8640 രൂപയയി വർധിക്കും


അടിസ്ഥാന ശമ്പളത്തിന്റെ കണക്കിൽ


അടിസ്ഥാന ശമ്പളം - 18,000 രൂപ
നിലവിലെ ഡിഎ 34% - പ്രതിമാസം 6120 രൂപ വർദ്ധന
പുതിയ ഡിഎ 38 ശതമാനം - പ്രതിമാസം 6840 രൂപ വർദ്ധന
ഡിഎ വർദ്ധനവ് - പ്രതിമാസം 6840- 6120 = 720 രൂപ
വാർഷിക ശമ്പള വർദ്ധനവ് 720X12= 8640 രൂപ


പരമാവധി അടിസ്ഥാന ശമ്പളം


അടിസ്ഥാന ശമ്പളം - 56900 രൂപ
പുതിയ ഡിഎ 38% - പ്രതിമാസം 21622 രൂപ വർദ്ധന
നിലവിലെ ഡിഎ 34 ശതമാനം - പ്രതിമാസം 19346
ഡിഎ വർദ്ധനവ് - പ്രതിമാസം 21622-19346= 2276
ഡിഎയിൽ വാർഷിക വർദ്ധനവ് - 2276 X12= 27,312 രൂപ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ