ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ICSE പത്താംക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 17 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റായ - cisce.org, results.cisce.org വഴി ഫലങ്ങൾ പരിശോധിക്കാം. എസ്എംഎസ് വഴിയും ഫലം ലഭിക്കും. പ്രിൻസിപ്പലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്‌കൂളുകൾക്ക് ഫലം പരിശോധിക്കാം. കൂടാതെ, വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയോ ഡിജിലോക്കർ ആപ്പ് വഴിയോ ഫലം അറിയാവുന്നതാണ്.
വിദ്യാർഥികൾക്ക് മാർക്കുമായി ബന്ധപ്പെട്ട് ആക്ഷേപം ഉണ്ടെങ്കിൽ, ഇക്കാര്യം സംബന്ധിച്ച് അതത് സ്കൂളുകളിൽ രേഖാമൂലം പരാതി നൽകാം. സ്‌കൂളുകൾ ഈ പ്രശ്‌നം വിശദമായി പരിശോധിക്കുകയും സാധുവായ പരാതികൾ മാത്രം കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ബോർഡിന് അയക്കണമെന്നുമാണ് നിർദേശം. മാർക്ക് സംബന്ധമായ പരാതികൾ asicse@cisce.org എന്ന വിലാസത്തിൽ ബോർഡിന് മെയിൽ ചെയ്യണം. ഈ സംവിധാനം മാർക്ക് സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും മാത്രമാണെന്ന് സ്കൂളുകളും വിദ്യാർഥികളും ശ്രദ്ധിക്കണമെന്നും ബോർഡ് വ്യക്തമാക്കി. റീചെക്കിങ് മൊഡ്യൂൾ ജൂലൈ 17 മുതൽ ജൂലൈ 23 വരെയായിരിക്കും. മാർക്ക് സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് അപേക്ഷകർ ഓരോ വിഷയത്തിനും പേപ്പറിന് 1000 രൂപ വീതം ഫീസ് അടയ്‌ക്കേണ്ടതാണ്.
ALSO READ: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം വൈകുന്നു; ആശങ്കയിൽ യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾ
കഴിഞ്ഞ വർഷം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൗൺസിൽ ICSE, ISC പരീക്ഷകൾ നടത്തിയിരുന്നില്ല. അതിനാൽ വിദ്യാർഥികൾക്കുള്ള ഫലങ്ങൾ ബദൽ മൂല്യനിർണ്ണയ രീതിയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 2020-ൽ, 2.07 ലക്ഷം വിദ്യാർത്ഥികൾ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി. ഇതിൽ 2.06 ലക്ഷം പേർ പരീക്ഷ പാസായി. 2020ലെ വിജയശതമാനം 99.33 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...