ഹോളിക്ക് ഗംഭീരമായോരു സർപ്രൈസാണ് കേന്ദ്ര ജീവനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒരു കോടിയിലധികം ആളുകളുടെ ശമ്പളമാണ് വർധിക്കുക. ഏഴാം ശമ്പള കമ്മീഷൻ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്തയുടെ പുതിയ വർധന ചൂണ്ടിക്കാണിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിഎ 34 ശതമാനമായി ഉയർന്നേക്കും


മാർച്ച് മാസത്തിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കുമെന്ന് ജെസിഎം സെക്രട്ടറി ശിവ് ഗോപാൽ മിശ്ര വ്യക്തമാക്കിയതായി കൃഷി ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ആകെ ക്ഷാമബത്ത  (ഡിഎ) 31% ആണ്. ഇത് 34% ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നേരത്തെ കേന്ദ്ര ജീവനക്കാരുടെ ഡിഎ പരിഷ്കരിക്കുന്നത് വർഷത്തിൽ രണ്ട് തവണയാണ്. ഇത് ജനുവരിയിലും ജൂലൈയിലുമാണ്.


ശമ്പള വർധന പ്രതീക്ഷിക്കുന്നത്


ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 30,000 രൂപയാണെങ്കിൽ, അവന്റെ ശമ്പളം 900 രൂപ വർദ്ധിക്കും, ഇനി ഇത് വാർഷിക അടിസ്ഥാനത്തിൽ നോക്കിയാൽ 10,800 രൂപയാണ് ഉണ്ടാകുന്ന വർധന.


ക്യാബിനറ്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസർമാരുടെ ശമ്പളം ഏകദേശം 2.5 ലക്ഷം രൂപയാണ്. ഡിഎ ഇൻക്രിമെന്റിന് ശേഷം ഈ ആളുകൾക്ക് പ്രതിമാസം 7500 രൂപ വീതം ശമ്പളം വർദ്ധിക്കും. കൂടാതെ, അവർക്ക് വാർഷിക അടിസ്ഥാനത്തിൽ 90,000 രൂപയുടെ മുഴുവൻ ആനുകൂല്യവും ലഭിക്കും!


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.