7th Phase Of UP Polls: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; 9 ജില്ലകളിലെ 54 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും
7th Phase Of UP Polls: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ലഖ്‌നൗ: 7th Phase Of UP Polls: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ രണ്ട് കോടിയിലധികം വോട്ടർമാർ വിധി എഴുതും. 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 29 എണ്ണവും ബിജെപി ഇവിടെ നേടിയിരുന്നു. സമാജ്‌വാദി പാർട്ടി 11 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്.
Also Read: Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണാസി, അഖിലേഷ് യാദവിന്റെ അസംഗഡ് എന്നിവിടങ്ങളിലായിരിക്കും ഇന്ന് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചാക്കിയ, റോബർട്ട് ഗഞ്ജ്, ദുദ്ദി എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മണിവരെ മാത്രമേ പോളിംഗ് ഉണ്ടായിരിക്കുകയുള്ളൂ.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വാരാണാസി അടക്കമുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം ഉറപ്പിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. എക്‌സിറ്റ് പോൾ ഫലങ്ങൾ നാളെ വൈകിട്ടോടെ പുറത്തിറങ്ങും. ജനവിധി മാർച്ച് പത്തിനറിയാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)