7th Pay Commission: സന്തോഷ വാർത്ത! ഹോളിക്ക് മുമ്പ് ജീവനക്കാർക്ക് കിട്ടി അടിപൊളി സമ്മാനം, ക്ഷാമബത്തയിൽ 11% വർധനവ്

7th Pay Commission: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ ജന്മദിനത്തിൽ ഇത് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് കൊറോണ കാലഘട്ടത്തിൽ ഞങ്ങൾക്ക് വർദ്ധിപ്പിക്കാൻ കഴിയാത്ത സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇപ്പോൾ വർദ്ധിപ്പിക്കുന്നുവെന്നാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് ഡിഎ 31 ശതമാനം വരെ വർധിപ്പിക്കുമെന്നും ഇത് ഏപ്രിൽ മാസം മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Written by - Ajitha Kumari | Last Updated : Mar 6, 2022, 06:41 PM IST
  • സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത
  • ജീവനക്കാരുടെ ഡിഎയിൽ 11 ശതമാനം വർധന
  • കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനവും നിശ്ചയിച്ചു
7th Pay Commission: സന്തോഷ വാർത്ത! ഹോളിക്ക് മുമ്പ് ജീവനക്കാർക്ക് കിട്ടി അടിപൊളി സമ്മാനം, ക്ഷാമബത്തയിൽ 11% വർധനവ്

ന്യൂഡൽഹി:  7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. ഹോളിക്ക് മുമ്പ് ജീവനക്കാർക്ക് സർക്കാർ വമ്പിച്ച സമ്മാനങ്ങൾ നൽകുന്നു. ക്ഷാമബത്തയിൽ സർക്കാർ 11% ബമ്പർ വർദ്ധനവ് വരുത്തി. ഇത് 2022 ഏപ്രിൽ മുതൽ ലഭ്യമാകും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ ജന്മദിനത്തിലാണ് മധ്യപ്രദേശിലെ സർക്കാർ ജീവനക്കാർക്ക് ഈ വലിയ സമ്മാനം പ്രഖ്യാപിച്ചത്. ഡിയർനസ് അലവൻസ് (DA) വർധിപ്പിച്ചതിൽ സംസ്ഥാനത്തെ 7 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് സന്തോഷമായിട്ടുണ്ട്. 

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും കുടിശ്ശികയും!

31 ശതമാനം ഡിഎ (31 percent DA)

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ ജന്മദിനത്തിൽ ഇത് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് കൊറോണ കാലഘട്ടത്തിൽ ഞങ്ങൾക്ക് വർദ്ധിപ്പിക്കാൻ കഴിയാത്ത സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇപ്പോൾ വർദ്ധിപ്പിക്കുന്നുവെന്നാണ്. ഡിഎ 31 ശതമാനം വർധിപ്പിക്കുമെന്നും ഇത് ഏപ്രിൽ മാസം മുതൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതായത് ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് ഈ വർധിച്ച ക്ഷാമബത്തയുടെ ആനുകൂല്യം ലഭിച്ചു തുടങ്ങും. ഈ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാന സർക്കാർ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാർക്കുള്ള അതേ ഡിഎ ലഭിക്കും.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും 38,692 രൂപ കുടിശ്ശിക

11 ശതമാനം വർധന (11 percent increase)

മധ്യപ്രദേശിൽ ഒക്ടോബറിൽ ജീവനക്കാരുടെ ക്ഷാമബത്ത 8 ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 20 ശതമാനമായി വർദ്ധിച്ചു. അതേസമയം ഇപ്പോൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ഡിഎ 11 ശതമാനം വർധിപ്പിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ക്ഷാമബത്ത ഇപ്പോൾ 31 ശതമാനമായി ഉയർന്നു.

ഇപ്പോൾ മധ്യപ്രദേശിലെ ജീവനക്കാർ ആവശ്യപ്പെടുന്നത് പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്നാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശിവരാജ് സർക്കാരിന്റെ ഈ പ്രഖ്യാപനം ഈ ജീവനക്കാരെ വളർത്തിയെടുക്കാനുള്ള മാസ്റ്റർസ്ട്രോക്കായിട്ടാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാൻ സർക്കാരിനെപ്പോലെ മധ്യപ്രദേശിലും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതിനിടെയാണ് ശിവരാജ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചത്.

Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ 

കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനയും നിശ്ചയിച്ചു (Increase in DA of central employees also fixed)

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിയർനസ് അലവൻസിൽ (Dearness allowance) 3% വർദ്ധനവ് നിശ്ചയിച്ചു. അതായത് ഇപ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും 34% നിരക്കിൽ ഡിയർനസ് അലവൻസ് (DA Hike) ലഭിക്കും. വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയുടെ (AICPI Index) 2021 ഡിസംബറിലെ സൂചികയിൽ ഒരു പോയിന്റിന്റെ കുറവുണ്ടായി. ഡിയർനസ് അലവൻസിന്റെ ശരാശരി 12 മാസ സൂചിക 351.33 ആണ് അതായത് ശരാശരി 34.04% (Dearness allowance). എന്നാൽ എപ്പോഴും ക്ഷാമബത്ത എല്ലായ്‌പ്പോഴും മുഴുവൻ സംഖ്യകളിലാണ് നൽകുന്നത്. അതായത് 2022 ജനുവരി മുതൽ മൊത്തം ക്ഷാമബത്ത 34% ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

Trending News