8th Pay Commission Update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി സര്‍ക്കാര്‍.  നിങ്ങളും ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണെങ്കിൽ, ഉടൻ തന്നെ  ശമ്പളത്തിൽ ബമ്പർ വർദ്ധനവ് ഉണ്ടാകും..!! അതായത്, ദേശീയ പെൻഷൻ സംവിധാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന ചർച്ചകൾക്കിടയിലും എട്ടാം ശമ്പള കമ്മീഷൻ ഉടന്‍ രൂപീകരിയ്ക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Special Casual Leave: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, സ്പെഷ്യല്‍ കാഷ്വൽ ലീവ് 42 ദിവസമാക്കി ഉയര്‍ത്തി


അതായത്, കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിയ്ക്കുന്നത് സംബന്ധിച്ച നിയമ സാധ്യതകള്‍ പരിഗണിച്ചു വരികയാണ്‌. ഏഴാം ശമ്പള കമ്മീഷൻ ചട്ടങ്ങൾക്ക് പകരം എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ച് അതനുസരിച്ച് ശമ്പളം പരിഷ്ക്കരിക്കരണം നടപ്പാക്കണം എന്ന ആവശ്യം വളരെ നാളുകളായി ഉയര്‍ന്നു വരികയാണ്‌. 


Also Read:  Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ഇനി ലോവര്‍ ബര്‍ത്ത് ഈസിയായി ലഭിക്കും !!


സൂചനകള്‍ അനുസരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത‍ ലഭിക്കും. അതായത്, എട്ടാം ശമ്പള കമ്മീഷൻ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിവരം. അടുത്ത വർഷം, അതായത് 2024 -ല്‍  രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അതിനുമുമ്പ് ജീവനക്കാർക്ക് വൻ സമ്മാനം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാര്‍ എട്ടാം ശമ്പളക്കമ്മീഷന് പച്ചക്കൊടി കാണിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി എട്ടാം ശമ്പള കമ്മീഷൻ ഈ വർഷം, അതായത് 2023ൽ തന്നെ രൂപീകരിക്കും എന്നാണ് ലഭിക്കുന്ന  സൂചനകള്‍.  


എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട വലിയ സൂചന...!! 


എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും വലിയ സൂചന അടിസ്ഥാന ശമ്പളം 26,000 രൂപയാകും എന്നതാണ്.  അതായത്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഉണ്ടാകും  ബമ്പർ വർദ്ധനവ്..!!  


ഇപ്പോൾ നിലവില്‍ കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ്. പുതിയ ശമ്പള കമ്മീഷൻ നിലവിൽ വന്നതിന് ശേഷം ജീവനക്കാരുടെ മിനിമം വേതനം വര്‍ദ്ധിക്കും. ഇതോടൊപ്പം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ ഫിറ്റ്‌മെന്‍റ്  ഫാക്‌ടറും വര്‍ദ്ധിച്ചേക്കും. 


എട്ടാം ശമ്പള കമ്മീഷൻ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് യൂണിയൻ ഉടൻ സർക്കാരുമായി സംസാരിക്കുമെന്ന് സെൻട്രൽ എംപ്ലോയീസ് യൂണിയൻ അറിയിച്ചു. അതേസമയം, ഇതിനായി സർക്കാരിന് നിവേദനവും നൽകും. സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചാൽ, കേന്ദ്ര ജീവനക്കാർക്കും മുൻ പെൻഷൻകാർക്കും പങ്കെടുക്കാവുന്നതരത്തില്‍  പ്രക്ഷോഭം നടത്തുന്നത് യൂണിയൻ പരിഗണിക്കുമെന്ന് അറിയിച്ചു. 


2013ലാണ് ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ഇത് 2016-ൽ നടപ്പിലാക്കുകയും ചെയ്തു. അതിനുശേഷം കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വൻ വര്‍ദ്ധനയുണ്ടായി. ഇപ്പോഴിതാ വീണ്ടും സർക്കാർ ജീവനക്കാർക്ക് സന്തോഷിക്കാന്‍ വക നല്‍കുകയാണ് സര്‍ക്കാര്‍. ഓരോ 10 വർഷത്തിനും ശേഷമാണ് പുതിയ ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നത്...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.