Special Casual Leave: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, സ്പെഷ്യല്‍ കാഷ്വൽ ലീവ് 42 ദിവസമാക്കി ഉയര്‍ത്തി

Special Casual Leave:  പുതിയ അവധി നയം അനുസരിച്ച് മുന്‍പ് 30 ദിവസം ലഭിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ്  (Special Casual Leave) ഇനി 42 ദിവസം ലഭിക്കും. ഇത് 2023 ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 02:05 PM IST
  • DA വര്‍ദ്ധനവ്‌ കൂടാതെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് സംബന്ധിക്കുന്ന ഒരു പ്രധാന അറിയിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിയ്ക്കുന്നത്.
Special Casual Leave: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, സ്പെഷ്യല്‍ കാഷ്വൽ ലീവ് 42 ദിവസമാക്കി ഉയര്‍ത്തി

Special Casual Leave: നിങ്ങള്‍ ഒരു കേന്ദ്ര  സർക്കാർ ജീവനക്കാരനാണെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. 2024 ല്‍ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനങ്ങള്‍ നിരവധിയാണ്.  

Also Read:  Horoscope Today: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം, തൊഴിൽ-ബിസിനസിൽ വന്‍ ലാഭം

DA വര്‍ദ്ധനവ്‌ കൂടാതെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് (Special Casual Leave) സംബന്ധിക്കുന്ന ഒരു പ്രധാന അറിയിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിയ്ക്കുന്നത്. അതായത്,  കേന്ദ്ര സര്‍ക്കാര്‍ പുതിയ അവധി നയം പ്രഖ്യാപിച്ചു. അതനുസരിച്ച് ജീവനക്കാര്‍ക്ക് കൂടുതല്‍  സ്പെഷ്യല്‍ കാഷ്വൽ ലീവ് (Special Casual Leave) ലഭിക്കും. 

Also Read:  CM Of Karnataka: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും? നായയുടെ പ്രവചനം വൈറലാകുന്നു...!!

പുതിയ അവധി നയം അനുസരിച്ച് മുന്‍പ് 30 ദിവസം ലഭിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ്  (Special Casual Leave) ഇനി 42 ദിവസം ലഭിക്കും. ഇത് 2023 ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതായത് അവയവം ദാനം  ചെയ്തതിന് ശേഷം കേന്ദ്ര ജീവനക്കാരന് ഇനി 42 ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് ലഭിക്കും.  DoPT പുറത്തിറക്കിയ ഔദ്യോഗിക മെമ്മോറാണ്ടത്തിൽ (OM) ഒരു ജീവനക്കാരനെ സംബന്ധിച്ച് ശരീരത്തിന്‍റെ ഏതെങ്കിലും ഒരു അവയവം ദാനം ചെയ്യുന്നത്‌  ഒരു വലിയ ശസ്ത്രക്രിയയാണെന്ന് ചൂണ്ടിക്കാട്ടി. ഇതിനായി, ആശുപത്രിവാസത്തോടൊപ്പം, വീണ്ടെടുക്കലിനും സമയമെടുക്കുന്നുവെന്നും   DoPT പുറത്തിറക്കിയ ഔദ്യോഗിക മെമ്മോറാണ്ടത്തിൽ പറയുന്നു. അതിനാലാണ് ഈ പ്രത്യേക സാഹചര്യത്തില്‍ നല്‍കുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് 30 ദിവസത്തില്‍ നിന്ന് 42 ദിവസമായി ഉയര്‍ത്തിയത്‌ എന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

കൂടാതെ, അവശ്യഘട്ടത്തില്‍ ഒരു വ്യക്തിയെ  സഹായിക്കുന്നതിനും കേന്ദ്ര ജീവനക്കാർക്കിടയിൽ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതും ഈ നീക്കത്തിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.  നിലവിലുള്ള നിയമങ്ങൾ പ്രകാരം, ഒരു കലണ്ടർ വർഷത്തിൽ പരമാവധി 30 ദിവസത്തെ അവധിയാണ് കാഷ്വൽ ലീവ് ആയി അനുവദിക്കുന്നത്. പുതിയ അവധി നിയമം 2023 ഏപ്രിൽ 25 മുതൽ പ്രാബല്യത്തിൽ വന്നു.

എന്നാല്‍ അറിയിപ്പ് അനുസരിച്ച്  ഈ പുതിയ അവധി നയം എല്ലാ ജീവനക്കാര്‍ക്കും ബാധകമല്ല.  
DoPT നൽകിയ മെമ്മോറാണ്ടത്തിൽ, CCS (Holiday) നിയമത്തിന് കീഴിലുള്ള എല്ലാ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, റെയിൽവേ ജീവനക്കാർക്കും അഖിലേന്ത്യാ സർവീസുകളിലെ ജീവനക്കാർക്കും അവധിയുമായി ബന്ധപ്പെട്ട പുതിയ നിയമവും പുതിയ അവധിനയവും ബാധകമാകില്ലെന്നാണ് സൂചന.

സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ദാതാവിന്‍റെ അവയവം മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും അതിനുശേഷം വീണ്ടെടുക്കലിനും പരമാവധി അവധി 42 ദിവസമായിരിക്കുമെന്ന് അറിയിച്ചു. ഇതിനായി സർക്കാർ രജിസ്റ്റർ ചെയ്ത ഡോക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അവധി നൽകും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് മുതൽ ഈ അവധി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News