ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹർജികൾ തള്ളിയ സുപ്രീംകോടതി നടപടിക്ക് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിനേറ്റ കനത്ത തിരിച്ചറിയാണിതെന്നും ഇന്ന് ജനാധിപത്യത്തിന്റെ ശുഭദിനം ആണെന്നുംമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്നും ഇവിഎമ്മുകൾക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷത്തിന്റെ മുഖത്ത് സുപ്രകോടതി കനത്ത പ്രഹരമാണ് നൽകിയത് എന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഹാറിലെ  അരാരിയിൽ തെരഞ്ഞെടുപ്പ്  റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ലോകം പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും   ജനാധിപത്യവിരുദ്ധമാണ് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജികൾ തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞത്.


ALSO READ: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി


പൂർണമായി എണ്ണുക എന്നത് ഉചിതമല്ലെന്നും കോടതി വ്യക്തമാക്കി.ചിന്ത, വിജ്ഞാനം, അപഗ്രഥനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാൻ ആകില്ല. പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന നിർദ്ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ആരെയാണ് ഹർജിക്കാർ കണ്ണടച്ചു അവിശ്വസിക്കുന്നതെന്നും കോടതി ആരാഞ്ഞു. മൈക്രോ കൺട്രോളർ വേണമെങ്കിൽ പരിശോധിക്കാനുള്ള ആവശ്യം വോട്ടെണ്ണലിന് ശേഷം ഉന്നയിക്കാം. ചെലവ് സ്ഥാനാർഥി വഹിക്കണം ഫലം ഏഴു ദിവസത്തിന് ശേഷം നൽകാമെന്നും കോടതി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.