ന്യൂഡൽഹി: രാജ്യത്ത് കർഷക പ്രക്ഷേഭം കനക്കുന്നതിനിടെ അടിയന്തര അനുരജ്ഞ ചർച്ചക്കായി കർഷകരെ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ആറാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് അമിത് ഷായുമായുള്ള അടിയന്തര ചർച്ച. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് അമിത് ഷാ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് ക്ഷെണിച്ചത്. ഡൽഹി-മീറട് ദേശീയപാതയിൽ പ്രതിഷേധിക്കുന്ന ചില കർഷക നേതാക്കളും പങ്കെടുക്കമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതുതായി പാസാക്കിയ മൂന്ന് നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറുകയില്ലെന്ന് നിലപാടിൽ തന്നെയാണ് കർഷകർ. ഈ ഒരു തീരുമാനത്തിലാണ് കഴിഞ്ഞ് അഞ്ച് ഘട്ടങ്ങളിലായി നടന്ന് ചർച്ചകൾ പരാജയപ്പെട്ടത്. കൂടാതെ എല്ലാ സംഘടനകളെയും ക്ഷണിക്കാത്തതിൽ സമരക്കാർക്കിടയിൽ അമർഷം ഉയർന്നിട്ടുണ്ട്. 


Also Read: Arvind Kejriwal വീട്ടുതടങ്കിലെന്ന് AAP; അല്ലെന്ന് Delhi Police


പക്ഷെ നിയമങ്ങൾ പിൻവലിക്കില്ല പകരം തിരുത്തലുകൾ അം​ഗീകരിക്കാമെന്ന് കേന്ദ്ര ക‍ൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ (Narendra Singh Thomar)‌ പറഞ്ഞു. സർക്കാരിന് യാതൊരു അഹങ്കാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Also Read: Bharat Bandh: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു


അതേസമയം ഇന്ന് കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും സ്തംഭിച്ചു. റെയിൽ ​ഗതാ​ഗതവും ദേശീയപാതയും തടസ്സപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും ബന്ദ് പൂ‌ർണമായിരുന്നു. എന്നാൽ ബന്ദിനിടെ ഇടതുനേതാക്കളെ ബിലാസ്പുരിൽ അറസ്റ്റ് ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ (Arvind Kejriwal) വീട്ടുതടങ്കിലാക്കിയെന്ന് ആം ആദ്മി പാ‌ർട്ടി (AAP) ആരോപിക്കുകയും ചെയ്തു.