പുണെ: ഇരുപത്തിമൂന്നു വയസ്സുകാരിയായ യുവതിയെ  ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്നു ബലാത്സംഗം ചെയ്ത കേസിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. 2020 മുതൽ 2021 വരെയായിരുന്നു പീഡനം. അതിനുപുറമേ പീഡനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2017ലായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നു രണ്ടു വർഷത്തിനുശേഷം യുവതി തിരിച്ചു വീട്ടിലേക്കു പോന്നു. എന്നാൽ 2020 ഫെബ്രുവരിയിൽ ഭർത്താവ് യുവതിയുടെ വീട്ടിലെത്തി ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. തുടർന്ന് അഞ്ചു സുഹൃത്തുക്കളുമായി ചേർന്നു അയാൾ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം തുടരുകയും ചെയ്തു.


ALSO READ: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം


മരപ്പലക ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ട് യുവതിയെ മാരകമായ പരിക്കേൽപ്പിച്ചു. അടുത്തിടെയാണ് യുവതിയുടെ പിതാവ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് അധികൃതർ പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് പുണെയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. “പരാതിയിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ള സ്ത്രീയുടെ ഭർത്താവിനും അഞ്ച് സുഹൃത്തുക്കൾക്കുമായി ഞങ്ങൾ അന്വേഷണം ആരംഭിച്ചു.”– പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.