ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവതി ഷോക്കേറ്റ് മരിച്ചു. വെള്ളക്കെട്ട് മറികടക്കാൻ ശ്രമിക്കുന്നിതിനിടയിൽ ആണ് യുവതിക്ക് ഷോക്കേറ്റത്. പ്രീത് വിഹാര്‍ സ്വദേശിനിയായ അഹൂജയാണ് ഷോക്കേറ്റ് മരിച്ചത്. 34 വയസായിരുന്നു.
ചണ്ഡിഗഡിലേക്ക് പോകുന്നതിനായി സഹോദരിക്കൊപ്പം രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായ യുവതി വൈദ്യതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
ALSO READ: വന്ദേഭാരതിന്റെ ശുചിമുറിയിൽ കയറി പൂട്ടി യാത്രക്കാരൻ, തുറക്കാനായി ശ്രമം തുടരുന്നു
യുവതി ഷോക്കേറ്റ് മരിക്കിനിടയാക്കിയത് അധികൃതരുടെ അനാസ്ഥയാണ് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതി വിവാഹിതയാണെന്നും ഇവര്‍ക്ക് രണ്ടു മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...