AAP: തിരിച്ചടികള്‍ക്കിടെ വന്‍ നേട്ടം, എഎപി ഇനി ദേശീയ പാർട്ടി, സിപിഐ അടക്കം 3 പാര്‍ട്ടികള്‍ക്ക് പദവി നഷ്ടമായി
AAP: ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുത്തത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയാണ് അധികാരത്തിലുള്ളത്.
New Delhi: വന്‍ രാഷ്ട്രീയ തിരിച്ചടികള്‍ നേരിടുന്ന അവസരത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് സന്തോഷിക്കാന്‍ വക നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷൻ. AAP-യ്ക്ക് ദേശീയ പദവി ലഭ്യമായി.
ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. നിലവിൽ ഡൽഹിയിലും പഞ്ചാബിലും കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയാണ് അധികാരത്തിലുള്ളത്.
Also Read: Weekly Horoscope 10-16 April 2023: മേടം, കുംഭം, മിഥുനം രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈയാഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? അറിയാം
അതേസമയം, രാജ്യത്തെ 3 രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പദവി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയും ചെയ്തു. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കാണ് ദേശീയ പദവി നഷ്ടമായത്. കൂടാതെ, സിപിഐയ്ക്ക് ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും നഷ്ടമായി. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും മണിപ്പൂരിലും മാത്രമായി സിപിഐയ്ക്ക് സംസ്ഥാന പാർട്ടി പദവി.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ യഥാക്രമം നാഗാലാൻഡിലും മേഘാലയയിലും എൻസിപിയെയും ടിഎംസിയെയും സംസ്ഥാന പാർട്ടികളായി അംഗീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2014 , 2019 പൊതു തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം പരിഗണിച്ചാണ് പദവികൾ പുനർനിശ്ചയിച്ചത്. ബിജെപി, കോൺഗ്രസ്, സിപിഎം, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), എഎപി എന്നിവയാണ് ഇപ്പോൾ ദേശീയ പാർട്ടികള്‍.
AAP ദേശീയ പാർട്ടിയായതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ 'അത്ഭുതം' എന്നാണ് കേജ്‌രിവാൾ വിശേഷിപ്പിച്ചത്.
"ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ദേശീയ പാർട്ടി? ഇത് ഒരു അത്ഭുതത്തിൽ കുറവല്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ," ഒരു കേജ്‌രിവാൾ ട്വീറ്റിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...