New Delhi: ഡല്‍ഹി ആം ആദ്മി സര്‍ക്കാരില്‍ വന്‍ അഴിച്ചു പണി.  ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദർ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചതിന് പിന്നാലെ പുതിയ രണ്ടു മുഖങ്ങളെ സര്‍ക്കാരിലേയ്ക്ക് ചേര്‍ത്തിരിയ്ക്കുകയാണ്  മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവരുടെ രാജി സ്വീകരിച്ചതിന് പിന്നാലെ പുതിയ മന്ത്രിമാരുടെ പേരുകള്‍ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് ആം ആദ്മി പാർട്ടി (AAP) വക്താവ് സൗരഭ് ഭരദ്വാജും പാർട്ടിയുടെ പ്രമുഖ വനിതാ നേതാവ് അതിഷിയും പുതിയ മന്ത്രിമാരാകും.  ഇരുവരുടേയും പേരുകള്‍ മന്ത്രിമാരായി ഉയർത്താൻ ഡൽഹി എൽജിയ്ക്ക് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ  റിപ്പോര്‍ട്ട് ചെയ്യുന്നു.  


Also Read:  Petrol Diesel Price on Match 1: പാചകവാതകത്തിനൊപ്പം ഇന്ധനവിലയും കൂടിയോ? നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വില അറിയാം 


 


ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി  പാര്‍ട്ടിയിലെ രണ്ടാമത്തെ പ്രമുഖ നേതാവാണ്‌ മനീഷ് സിസോദിയ. അദ്ദേഹത്തെ സുപ്രീം കോടതി കൈവിട്ടതിന്  തൊട്ടുപിന്നാലെയാണ് പുതിയ ഈ സംഭവവികാസങ്ങള്‍. അഴിമതി ആരോപണങ്ങളെ തുടർന്ന് രണ്ട് മുൻ മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദർ കുമാർ ജെയിനും ചൊവ്വാഴ്ച രാജി സമർപ്പിച്ചിരുന്നു.


Also Read:  Manish Sisodia: മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു


2021-22 ലെ ഡൽഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്ര മക്കേടുകൾ ആരോപിച്ച് എഎപിയുടെ രണ്ടാമത്തെ കമാൻഡറായ മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.  ഡല്‍ഹി എക്‌സൈസ് നയം അഴിമതിക്കേസിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.  മദ്യനയ കേസിൽ തിങ്കളാഴ്ച ഡൽഹി കോടതി സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അതനുസരിച്ച്  മാർച്ച് 4 വരെ  സിസോദിയ CBI കസ്റ്റഡിയില്‍ തുടരും.   


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിനെ കഴിഞ്ഞ വർഷം മേയിൽ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. സത്യേന്ദർ ജെയിന്‍ ഇപ്പോഴും ജയിലിലാണ്.  അതിനിടെ സത്യേന്ദർ ജെയിന്‍ ജയിലില്‍ നടത്തുന്ന സുഖ വാസത്തിന്‍റെ വീഡിയോകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ കോട്ടം തട്ടിച്ചിരുന്നു. 


അതേസമയം, ബിജെപിയുടെ "അഹങ്കാര രാഷ്ട്രീയത്തിന്‍റെ" ഇരകളായി ഇരുവരും മാറിയെന്ന് ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. രണ്ടു പ്രമുഖ നേതാക്കളുടെ ജയില്‍ വാസം ആം ആദ്മി പാര്‍ട്ടിയ്ക്കും ഡല്‍ഹി മുഖ്യമന്ത്രിയ്ക്കും വലിയ ക്ഷീണമാണ് വരുത്തിയിരിയ്ക്കുന്നത്...    
    



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.