Petrol Diesel Price on Match 1: പാചകവാതകത്തിനൊപ്പം ഇന്ധനവിലയും കൂടിയോ? നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വില അറിയാം

Petrol Diesel Price on Match 1:  പുതിയ നിരക്കനുസരിച്ച് രാജ്യത്തെ ഒട്ടു മിക്ക നഗരങ്ങളിലും ഇന്ധന വില ലിറ്ററിന് 90രൂപയ്ക്ക് മുകളില്‍ തന്നെയാണ് നിലകൊള്ളുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 09:43 AM IST
  • രാജ്യത്ത് പാചകവാതക വിലയില്‍ മിക്കവാറും എല്ലാ മാസവും ഒന്നാം തിയതിയാണ് മാറ്റമുണ്ടാകുക. എന്നാല്‍, ഇന്ധനവില എല്ലാദിവസവും മാറും. പുതിയ നിരക്കുകള്‍ പുലര്‍ച്ചെ 6 മണിക്കാണ് നിലവില്‍ വരുന്നത്.
Petrol Diesel Price on Match 1: പാചകവാതകത്തിനൊപ്പം ഇന്ധനവിലയും കൂടിയോ? നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വില അറിയാം
Petrol, Diesel Price: മാര്‍ച്ച്‌ മാസം പിറന്നതേ, പാചകവാതകമടക്കം പല അവശ്യ സാധനങ്ങളുടെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിരിയ്ക്കുകയാണ്. മാര്‍ച്ച്‌ 1 മുതല്‍ ഗാര്‍ഹിക, പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂടിയിരിയ്ക്കുന്നത്. അതേസമയം, വാണിജ്യ സിലിണ്ടറിന്  351 രൂപയാണ്  ഒറ്റയടിക്ക് കൂട്ടിയിരിയ്ക്കുന്നത്. 
 
 
രാജ്യത്ത് പാചകവാതക വിലയില്‍ മിക്കവാറും എല്ലാ മാസവും ഒന്നാം തിയതിയാണ് മാറ്റമുണ്ടാകുക. എന്നാല്‍, ഇന്ധനവില എല്ലാദിവസവും മാറും. പുതിയ നിരക്കുകള്‍ പുലര്‍ച്ചെ 6 മണിക്കാണ് നിലവില്‍ വരുന്നത്.  2017 ജൂണിലാണ് കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും പ്രതിദിന വില പരിഷ്‌കരണ സംവിധാനം ഏർപ്പെടുത്തിയത്.  ഇതനുസരിച്ച് എണ്ണ വിപണന കമ്പനികൾ എല്ലാ ദിവസവും രാവിലെ നിരക്കുകൾ പരിഷ്കരിക്കുന്നു. 
 
 
പുതിയ നിരക്കനുസരിച്ച് രാജ്യത്തെ ഒട്ടു മിക്ക നഗരങ്ങളിലും ഇന്ധന വില ലിറ്ററിന് 90രൂപയ്ക്ക് മുകളില്‍ തന്നെയാണ് നിലകൊള്ളുന്നത്. 
 
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും  ഒരു ലിറ്റർ ഡീസലിന് 89.62 രൂപയുമാണ് ഇന്നത്തെ വില.  
 
മുംബൈയില്‍  ഒരു ലിറ്റർ പെട്രോളിന് 106.25 രൂപയും ഒരു ലിറ്റർ ഡീസലിന് 94.22 രൂപയുമാണ്‌.
 
ബെംഗളൂരുവില്‍ ഒരു ലിറ്റർ പെട്രോളിന്  101.96 രൂപയും  ഒരു ലിറ്റർ ഡീസലിന് 87.91 രൂപയുമാണ്‌ ഇന്നത്തെ നിരക്ക്.
 
കൊൽക്കത്തയില്‍  ഒരു ലിറ്റർ പെട്രോളിന്  105.97 രൂപയും ഒരു ലിറ്റർ ഡീസലിന്  92.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. 
 
ചെന്നൈയില്‍  ഒരു ലിറ്റർ പെട്രോളിന് 102.58 രൂപയും ഒരു ലിറ്റർ ഡീസലിന് 94.19 രൂപയുമാണ്‌. 
 
കേരളത്തില്‍ പ്രധാന നഗരങ്ങളിലെ ഇന്ധനവില ഇപ്രകാരമാണ്...
 
തിരുവനന്തപുരത്ത്  ഒരു ലിറ്റർ പെട്രോളിന് 107.40 രൂപയും ഒരു ലിറ്റർ ഡീസലിന് 96.52 രൂപയുമാണ്‌. 
 
കൊച്ചിയില്‍  ഒരു ലിറ്റർ പെട്രോളിന്  105.76 രൂപയും ഒരു ലിറ്റർ ഡീസലിന് 94.69 രൂപയുമാണ്‌.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
 
 
 
 
 
 
 

Trending News