New Delhi: ലോക്‌സഭാ തിരഞ്ഞെടുപ്പിന്  വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ BJP ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങുന്ന INDIA പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇതിനിടെ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം
 
ലോക്‌സഭാ തിരഞ്ഞെടുപ്പ്, എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്‌ടറേറ്റ് (ED) ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് മൂന്നാം തവണയും നല്‍കിയ നോട്ടീസ് എന്നിവയുടെ പശ്ചാത്തലത്തില്‍ ഈ യോഗം ഏറെ നിര്‍ണ്ണായകമാണ്. ദേശീയ എക്‌സിക്യൂട്ടീവിന്‍റേയും ദേശീയ കൗൺസിലിന്‍റേയും യോഗം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നടത്തുക എന്നാണ് സൂചനകള്‍. 


Alo Read:  New Year 2024: പുതു വര്‍ഷത്തില്‍ ഇക്കാര്യം ചെയ്തോളൂ, വര്‍ഷം മുഴുവന്‍ ഐശ്വര്യം 


ഡൽഹി മദ്യനയ അഴിമതി കേസില്‍ ജനുവരി 3ന് കെജ്‌രിവാളിന് ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നേക്കുമെന്നാണ് സൂചനകള്‍. ഇഡിയുടെ സമൻസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് എഎപിയുടെ വാദം. 2023 ഏപ്രിലിൽ ഇതേ കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിനും സിബിഐ സമൻസ് അയച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന AAP യോഗം ഏറെ സൂക്ഷമമായി നിരീക്ഷിക്കുകയാണ് ബിജെപിയടക്കം മറ്റ് പാര്‍ട്ടികള്‍. 


Also Read:  Jupiter Direct 2024: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, അടുത്ത 4 മാസം പണം കൊയ്യും!!


ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് എങ്കിലും സീറ്റ് വിഭജനത്തിൽ INDIA പ്രതിപക്ഷ സഖ്യം ഇപ്പോഴും തർക്കത്തിലാണ്. രാജ്യത്തെ രാഷ്ട്രീയം പരിശോധിച്ചാല്‍ കൂട്ടു ചേരുന്നതും പിരിയുന്നതും ഏറെ സാധാരണമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ജമ്മു-കാശ്മീർ മുതൽ മഹാരാഷ്ട്ര, ബീഹാർ വരെ അധികാരത്തിനുവേണ്ടി വ്യത്യസ്ത ആശയങ്ങളുള്ള പാർട്ടികൾ തമ്മില്‍ പങ്കാളിത്തം ഉണ്ടാക്കിയതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുകൂടാതെ, ഈ കൂട്ടുകെട്ട് സ്ഥായിയായ ഒന്നായി കാണുവാന്‍ സാധിക്കില്ല. ആ അവസരത്തില്‍ നിലവിലെ പ്രതിപക്ഷ സഖ്യം തന്നെ ഒരു ചോദ്യമായി നിലകൊള്ളുകയാണ്.


INDIA പ്രതിപക്ഷ സഖ്യം രൂപീകരിച്ചെങ്കിലും ഡൽഹിയിലും പഞ്ചാബിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും മുൻകാല ഭിന്നതകൾ മറന്ന് കൈകോർക്കാനാകുമോ എന്നത് ഒരു ചോദ്യമാണ്. കാരണം പഞ്ചാബ് നിയമസഭ തിരഞ്ഞടുപ്പില്‍ നേടിയ നിര്‍ണ്ണായക വിജയം നല്‍കിയ ആത്മവിശ്വാസം സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് പ്രചോദനം നല്‍കുന്നു. 
 
കൂടാതെ, പഞ്ചാബിലെ പല പാർട്ടി നേതാക്കളും കോൺഗ്രസുമായി കൂട്ടുകൂടാൻ തയ്യാറല്ലെന്നാണ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങൾ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് നല്ലതെന്ന് പല എഎപി നേതാക്കളും തങ്ങളുടെ അഭിപ്രായം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി ആരും  കോൺഗ്രസിന് വോട്ട് ചെയ്യില്ലെന്ന് കുറച്ച് കാലം മുമ്പ് പഞ്ചാബിലെ ഒരു പൊതുയോഗത്തിൽ കെജ്‌രിവാൾ തന്നെ പറഞ്ഞിരുന്നു. കൂടാതെ, പഞ്ചാബിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തില്‍ സംതൃപ്തരാണ് എന്നും, ഇത്  പാര്‍ട്ടിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടികൊടുക്കും എന്നും  കെജ്‌രിവാൾ അടുത്തിടെ പ്രസ്താവിച്ചിരുന്നു.  


എന്നാൽ ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പിന്തുണ ആഗ്രഹിക്കുന്നു എന്നതാണ് വസ്തുത. കാരണം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയമാണ് ഇതിന് കാരണം. ഡല്‍ഹിയില്‍ നടന്ന ശക്തമായ ത്രികോണ മത്സരത്തില്‍ എല്ലാ സീറ്റുകളും BJP നേടിയിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭൂരിപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിയ്ക്കുന്ന സാഹചര്യത്തില്‍ പോലും ഒരു സീറ്റ് പോലും നേടാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല, ഡല്‍ഹിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയമാണ് പാര്‍ട്ടി നേരിട്ടത്. 


ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ കുറഞ്ഞത്‌ രണ്ടെണ്ണം കോൺഗ്രസിന് നൽകാന്‍ ആം ആദ്മി പാർട്ടി ആഗ്രഹിക്കുന്നതായാണ് സൂചന. എന്നാൽ, കോൺഗ്രസും എഎപിയും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഡൽഹിയിൽ നാലും മൂന്നും സീറ്റുകളിൽ സമവായമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതായത് എഎപിക്ക് നാല് സീറ്റിലും കോൺഗ്രസിന് (INC) സഖ്യമുണ്ടാക്കി മൂന്ന് സീറ്റിലും മത്സരിക്കും എന്ന തരത്തിലും സൂചനകള്‍ പുറത്തു വരുന്നുണ്ട്. 


ഈ അവസരത്തില്‍ 2013 മുതൽ 2023 വരെ കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ബന്ധവും വിലയിരുത്തേണ്ടതാണ്... 
 
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടി പിറവി കൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി എന്ന് പറയാം. ആം ആദ്മി പാര്‍ട്ടിയുടെ പിറവി ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ 15 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ടു.  2013 ഡിസംബർ 28 എന്നത് ആം ആദ്മി പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ദിവസമാണ്. ഡൽഹിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് അന്ന് നടന്നത്. ഈ ദിവസമാണ് കോൺഗ്രസിന്‍റെ സഹായത്തോടെ എഎപി ആദ്യമായി ഡൽഹിയിൽ സർക്കാർ രൂപീകരിച്ചത്. 


2013ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി 28 സീറ്റുകൾ നേടിയിരുന്നു. തുടർന്ന്, ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ, കോൺഗ്രസ് എഎപിക്ക് നിരുപാധിക പിന്തുണ നൽകി. അന്ന് കോൺഗ്രസിന് 8 സീറ്റുകളാണ് ലഭിച്ചത്. അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടി സർക്കാർ രൂപീകരിച്ചത്. 


എന്നാല്‍, ഇന്ന്  പഞ്ചാബ് മുതൽ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് പാർട്ടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് കെജ്‌രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിക്കുമ്പോള്‍ കൂടുതലായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.   


കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ബന്ധം നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി. എഎപിയും കോൺഗ്രസും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. ഇതിന്‍റെ പ്രധാന കാരണം കോൺഗ്രസ് വോട്ടർമാരില്‍ ഏറിയ പങ്കും എഎപിയിലേക്കും ബിജെപിയിലേയ്ക്കും ചേക്കേറുകയും ഡല്‍ഹിയില്‍ കോൺഗ്രസ് പൂജ്യത്തിലേക്കും മാറിയതാണ്. ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായിട്ടും ഇരുപാർട്ടികളും തമ്മിൽ തർക്കം നിലനിൽക്കാൻ കാരണം ഇതാണ്....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.