AAP പ്രവർത്തകർ കർഷക സമരത്തിന് പിന്തുണ നൽകി നാളെ നിരാഹാരം ഇരിക്കും
നാളെ രാവിലെ പത്ത് മുതിൽ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരം. കർഷകർക്ക് ഐക്യദാർഡ്യം അറിയിച്ച് എല്ലാ പ്രവർത്തകരും നിരാഹരമിരിക്കണമെന്ന് അരവിന്ദ് കേജ്രിവാൾ
ന്യൂ ഡൽഹി: രാജ്യത്ത് ദിനപ്രതി ശക്തി പ്രാപിക്കുന്ന കർഷക സമരത്തിന് പിന്തുണ നൽകി നാളെ ആം ആദ്മി പാർട്ടി പ്രവർത്തകർ നിരാഹാരം അനുഷ്ഠിക്കും. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെയും സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി നാളെ എഎപി പ്രവർത്തകർ നിരഹാരം അനുഷ്ഠിക്കുമെന്ന് ഡൽഹി ജലസേചന മന്ത്രി ഗോപാൽ റായി അറിയിച്ചു.
ഐടിഒയിലെ എഎപിയുടെ (AAP) പാർട്ടി ആസ്ഥാനത്ത് നാളെ രാവിലെ പത്ത് മുതിൽ വൈകിട്ട് അഞ്ച് വരെ പാർട്ടി എംഎൽഎമാരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ കർഷകരുടെ സമരം (Farmers Protest) കടുപ്പിക്കുന്നതിനായി നാളെ വിവിധ കർഷക സംഘടനകൾ നിരാഹാരം സമരം നടത്തുവും അറിയിച്ചുരുന്നു. അതിനോട് അനുബന്ധിച്ചാണ് എഎപിയും കർഷകർക്ക് ഐക്യദാർഡ്യവുമായി നിരാഹാരം അനുഷ്ഠിക്കുന്നത്. നാളെ എല്ലാ എഎപി പ്രവർത്തകരും കർഷകർക്കായി ഉപവാസം അനുഷ്ഠിക്കണമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ (Arvind Kejriwal) അഭ്യർഥിച്ചു.
Also Read: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
സിംഗു അതിർത്തിയിൽ കർഷകർ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരം ഇരിക്കുന്നത്. ഡിസംബർ 14ന് സിംഗു അതിർത്തിയിൽ എല്ലാ കർഷക നേതാക്കന്മാരുടെ നേതൃത്വത്തിൽ നിരാഹാരമിരിക്കുകയും, പുതുക്കിയ മൂന്ന് നിയമങ്ങൾ (Farm ACT 2020) കേന്ദ്ര സർക്കാർ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൻയുക്ത കിസാൻ അന്തോളൻ നേതാവ് കമൽ പ്രീത് സിംഗ് പന്നു പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷക സമരം ഇന്ന് 18 ദിവസം പിന്നിട്ടു. ഇന്ന് കർഷകർ ഡൽഹി ജെയ്പൂർ നാഷ്ണൽ ഹൈ വേ തടഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy