മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയില്‍ എത്തിയേക്കും
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ ക്ഷോഭത്തില്‍ പരിക്കേറ്റ അഭിലാഷിനെ ആദ്യം ആംസ്റ്റര്‍ഡാം ദ്വീപല്‍ എത്തിച്ചിരുന്നു.
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി റേസിനിടെ അപകടത്തില്‍പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തിയേക്കും.
അഭിലാഷ് ടോമിയുമായി ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് യാത്ര തിരിച്ച ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐ.എന്‍.എസ് സത്പുര ഇന്ന് വൈകുന്നേരത്തോടെ വിശഖാപട്ടണത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ ക്ഷോഭത്തില്‍ പരിക്കേറ്റ അഭിലാഷിനെ ആദ്യം ആംസ്റ്റര്‍ഡാം ദ്വീപല്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഐ.എന്‍.എസ് സത്പുരയിലേക്ക് മാറ്റുകയായിരുന്നു.
സെപ്റ്റംബര്‍ 28 നാണ് അഭിലാഷ് ടോമിയുമായി ഐ.എന്‍.എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. ആദ്യം മുംബൈയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത് പിന്നീട് വിശാഖപട്ടണത്തേക്ക് യാത്ര മാറ്റുകയായിരുന്നു.