തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവുമായിരുന്നു ഖുശ്ബു (Kushboo) ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രാസില്‍ നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

'രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)യെപ്പോലൊരാളെ നമ്മള്‍ക്ക് ആവശ്യമുണ്ട്.' -BJPയില്‍ ചേര്‍ന്ന ശേഷം ഖുശ്ബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് കോണ്‍ഗ്രസിന്‍റെതെന്ന് പ്രാഥമിക അംഗത്വ൦ രാജിവയ്ക്കുകയാണെന്ന്  അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി(Sonia Gandhi)യ്ക്ക് അയച്ച കത്തില്‍ ഖുശ്ബു പറഞ്ഞിരുന്നു. 


ALSO READ | Hathras: വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണം; കോടതിയെ സമീപിച്ച് ഹത്രാസ് കുടുംബം


പേരും പ്രശസ്തിയും പ്രതീക്ഷിച്ചല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്നു൦ അവര്‍ വ്യക്തമാക്കി. ഇതിനിടെ ഖുശ്ബുവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കിയതായി അറിയിച്ച് AICC പത്രക്കുറിപ്പ് പുറത്തിറക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഖുശ്ബുവിന്റെ ചുവടുമാറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്. 


ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരത്തിന്റെ BJP പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാതിരുന്നതിലും ഖുശ്ബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഖുശ്ബുവിന്റെ ചുവടുമാറ്റം പാര്‍ട്ടിയില്‍ ഒരുവിധത്തിലുമുള്ള മാറ്റങ്ങള്‍ക്ക് കാരണമാകില്ല എന്ന് വ്യക്തമാക്കി തമിഴ്നാട് കോൺഗ്രസ് നേതാവ് കെ എസ് അളഗിരി രംഗത്തെത്തി. 


ALSO READ | Hathras Gang Rape Case: ബലാത്സംഗത്തിന്റെ ലക്ഷണങ്ങളുണ്ട്‌, പോലീസ് വാദം പൊളിച്ച് റിപ്പോര്‍ട്ട്


കഴിഞ്ഞ ആറു മാസമായി ഖുശ്ബുവിന്‍റെ പ്രവർത്തനങ്ങൾ പാർട്ടിയുടെ വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും എതിരായാണെന്നും രാഹുല്‍ ഗാന്ധി(Rahul Gandhi)യ്ക്കെതിരെ വരെ അവര്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കോൺഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുംഅവരെ വെറുമൊരു നടിയായി മാത്രമാണ് കണ്ടിരിക്കുന്നതെന്നും അവര്‍ നല്ലൊരു രാഷ്ട്രീയക്കാരിയല്ലെന്നും അദ്ദേഹം പറഞ്ഞു.