ശ്രീനഗര്‍: ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീർ വിടണമെന്ന് മുന്നറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാക് തീവ്രവാദികൾ അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരിൽ തീവ്രവാദികൾക്ക് സഹായം നൽകിയത് പാക് സൈന്യമാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. 


അമർനാഥ് പാതയിൽ നിന്നും പിടിയിലായ ഭീകരന്‍റെ കൈവശം സ്നിപ്പര്‍ റൈഫിൾ കണ്ടെത്തിയിരുന്നു. എം-24 അമേരിക്കൻ സ്നിപ്പര്‍ റൈഫിളാണ് ഭീകരനിൽ നിന്നുംപിടിച്ചെടുത്തത്. 


വളരെ ദൂരെനിന്ന് പോലും ടെലിസ്കോപ്പിലൂടെ ലക്ഷ്യം വെച്ച് വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം-24 സ്നിപ്പര്‍‍. ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു സേനാവക്താക്കൾ ഇക്കാര്യം അറിയിച്ചത്.


 



 


തീവ്രവാദികളുടെ താവളങ്ങളിൽ സൈന്യം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത അമേരിക്കൻ നിർമ്മിത എം 24 സ്നിപ്പര്‍ ഗണും പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാർത്താ സമ്മേളനത്തിനിടയിൽ സൈനികർ പ്രദർശിപ്പിച്ചു. 


കരസേന ചിനാർ കമാൻഡർ കെജെഎസ് ധില്ലന്‍, ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ്, സിആർപിഎഫ് അഡീ.ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസൻ എന്നിവരാണ് തീവ്രവാദികളിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.


 



 


തീര്‍ത്ഥാടകരെ കുഴിബോംബ്, ഐഇഡി എന്നിവ ഉപയോഗിച്ച് കൊല്ലാന്‍ പദ്ധതിയിട്ടതായാണ് സൈന്യത്തിനു വിവരം ലഭിച്ചത്. തിരച്ചിലില്‍ തീര്‍ഥാടകരുടെ പാതയില്‍ നിന്നും നിരവധി കുഴി ബോംബുകളാണ് കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞു. മേഖലയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.


സമാധാനം തകര്‍ക്കുകയാണ് പാക്കിസ്ഥാന്‍റെ ലക്ഷ്യം. അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ഇതിന് തെളിവാണ്. എന്നാല്‍ അതിന് പാക്കിസ്ഥാനെ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.