ചണ്ഡീഗഢ്: രാഹുൽ ​ഗാന്ധിയെയും (Rahul Gandhi) പ്രിയങ്ക ​ഗാന്ധിയെയും (Priyanka Gandhi) ഉപദേശകർ വഴിതെറ്റിക്കുകയാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് (Amarinder Singh). പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വിമർ‌ശനവുമായി അമരീന്ദർ രം​ഗത്തെത്തിയിരിക്കുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്നും അവരെ അവരുടെ ഉപദേശകർ (Advisers) വഴിതെറ്റിക്കുകയാണെന്ന് വ്യക്തമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർ‌ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എംഎല്‍എമാരെ ഗോവയിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ താന്‍ കൊണ്ടുപോകില്ല. എന്റെ പ്രവർത്തനം അങ്ങനെ അല്ല, താന്‍ തട്ടിപ്പു കാണിക്കാറില്ലെന്നും അതല്ല തന്റെ വഴിയെന്ന് രാഹുലിനും പ്രിയങ്കയ്ക്കും അറിയാം. പ്രിയങ്കയും രാഹുലും എനിക്ക് മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നത്. ഞാന്‍ ദുഃഖിതനാണ്- അമരീന്ദര്‍ പറഞ്ഞു.


Also Read: Amarinder Singh : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉടൻ രാജി സമർപ്പിക്കുമെന്ന് മകൻ


രാജിവെച്ചൊഴിയുന്നതിന് മൂന്നാഴ്ച മുന്‍പേ രാജിക്കത്ത് സോണിയാ ഗാന്ധിക്ക് നല്‍കിയിരുന്നു. എന്നാല്‍ തന്നോട് തുടരാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നെന്നും അമരീന്ദര്‍ പറഞ്ഞു. സോണിയ തന്നെ വിളിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അത് ചെയ്യുമായിരുന്നു. കര്‍ത്തവ്യം എങ്ങനെ നിറവേറ്റണമെന്നും തിരികെ വിളിച്ചാല്‍ മടങ്ങിപ്പോകണമെന്നും ഒരു സൈനികനായ തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Also Read: Punjab Congress Crisis : പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് തീരുമാനിക്കും


അമരീന്ദറിന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകാൻ ഇടയാക്കിയത് സംസ്ഥാന ഘടകത്തിലെ ആഭ്യന്തരകലഹമാണ്. നവ്‌ജ്യോത് സിങ് സിദ്ദുവായിരുന്നു അമരീന്ദറിന്റെ കസേര തെറിപ്പിച്ചത്. ഹൈക്കമാന്‍ഡും കൈവിട്ടതോടെ ഇക്കഴിഞ്ഞ ശനിയാഴ്ച അമരീന്ദര്‍ രാജിവെച്ചൊഴിഞ്ഞു. 


Also Read: Punjab New CM : പഞ്ചാബ് മുഖ്യമന്ത്രി തീരുമാനത്തിൽ ട്വിസ്റ്റ്, സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവെ അല്ല ചരണ്‍ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയാകും


അതേസമയം, രാജി വച്ചതിന് പിന്നാലെ നവ്ജോത് സിങ് സിദ്ദുവിനെ (Navjot Singh Sidhu) കടന്നാക്രമിച്ച് അമരീന്ദർ സിങ് (Amarinder Singh) രം​ഗത്തെത്തിയിരുന്നു. സിദ്ദു ദേശവിരുദ്ധനും അപകടകാരിയുമാണെന്ന് അമരീന്ദർ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ (Assembly Election) സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിന്റെ (Punjab) പുതിയ മുഖ്യമന്ത്രി (Chief Minister) ചരണ്‍ജിത്ത് ഛന്നിക്കു മീതേ സിദ്ദു സൂപ്പര്‍ സി.എം. ചമയുകയാണെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.